ജി സുധാകരൻ പുറത്തുവിട്ട വോട്ടെടുപ്പ് അട്ടിമറി ചരിത്രത്തിന് പിന്നാലെ കൂടുതൽ കളളവോട്ടു കഥകൾ… ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി മുൻ ഡിജിപി

1989ൽ ആലപ്പുഴയിൽ പോസ്റ്റൽ ബാലറ്റിൽ തിരിമറി നടത്തിയത് തുറന്നുപറഞ്ഞ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ അത് തിരുത്തിയെങ്കിലും അദ്ദേഹം കുടം തുറന്നുവിട്ട ഭൂതം സിപിഎമ്മിനെ വേട്ടയാടാൻ തന്നെയാണ് സാധ്യത. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടി ആസഫ് അലിയാണ് സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇ കെ നായനാർ മത്സരിച്ച 1996ലെ തലശേരി ഉപതിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവം ആസഫ് അലി ഫെയ്സ്ബുക്കിൽ എഴുതിയത് ഒരേസമയം ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
വോട്ടുചെയ്യാനെത്തിയ ഒരു സ്ത്രീ പോളിങ് ബൂത്തിൽ തൻ്റെ ഭർത്താവിൻ്റെ പേരുവിളിച്ച് കരയുന്നത് കണ്ടതായാണ് അദ്ദേഹം പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചുപോയ ഭർത്താവ് അതേ ബൂത്തിലെത്തി വോട്ടുചെയ്തതായി അവരവിടെ വച്ച് തിരിച്ചറിയുന്നു. നാട്ടിൽ തിരിച്ചെത്തിയിട്ടും തന്നെയോ മക്കളെയോ കാണാതെ പോയല്ലോ എന്നതാണ് അവരുടെ വിലാപത്തിന് കാരണം. എന്നാൽ അതിന് പിന്നിലെ യഥാർത്ഥ കഥയാണ് ആസഫ് അലി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here