വൈദ്യുതി കമ്പി ഇന്നും ജീവനെടുത്തു; മരിച്ചത് പശുവിനെ മേയ്ക്കാൻ പോയ വയോധികൻ

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റുള്ള മരണങ്ങൾ ഇപ്പോൾ പതിവാവുകയാണ്. ഇന്ന് കാസർകോട് പശുവിനെ മേയ്ക്കാൻ വയലിലേക്ക് ഇറങ്ങിയ വയോധികനാണ് ഷോക്കേറ്റ് മരിച്ചത്. ലൈൻ കമ്പി പഴകി ദ്രവിച്ചാണ് പൊട്ടിവീണത്. ഇത് ചവിട്ടിയാണ് കാസർകോട് വയലാംകുഴി സ്വദേശിയായ കുഞ്ഞുണ്ടൻ നായർക്ക് ദാരുണാന്ത്യം സംഭവിക്കുന്നത്. കൂടെയുണ്ടായിരുന്ന പശുവും ചത്തു.

കഴിഞ്ഞദിവസം വൈദ്യുതി കമ്പി മൂലം ജീവൻ നഷ്ടമായത് 3 പേർക്കാണ്. പാലക്കാട് സ്വദേശിയായ മാരി മുത്തു മഴയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് ഷോക്കേറ്റ് മരിച്ചത്. തെങ്ങും തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് നൽകിയ വൈദ്യുതിയുടെ ലൈനാണ് പൊട്ടി വീണത്. തിരുവനന്തപുരത്ത്, വൃദ്ധയാണ് ഷോക്കേറ്റ് മരിച്ചത്. പൂവൻപാറ സ്വദേശിയായ ലീലാമണിക്ക് ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏൽക്കുന്നത്.

മലപ്പുറത്ത് 18 വയസ്സുകാരനാണ് മരണപ്പെട്ടത്. പുള്ളാട്ട് സ്വദേശിയായ അബ്ദുൽ വദൂദിനു തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതം ഏൽക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഈ മൂന്ന് മരണങ്ങൾ ഗൗരവത്തിൽ എടുത്ത് വേണ്ടത്ര നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇന്നീ വയോധികന് ജീവൻ നഷ്ടമാവില്ലായിരുന്നു. ഹൈക്കോടതി ഉത്തരവിറക്കിയിട്ടും കെഎസ്ഇബി ആവശ്യത്തിന് സുരക്ഷ ക്രമീകരണം ഒരുക്കുന്നില്ലന്ന ആരോപണം ഉയരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top