ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു; ആക്രമിച്ചത് വനപാലകർ ഓടിച്ചുവിട്ട ആനയെന്ന് സംശയം
August 21, 2025 3:58 PM

മലപ്പുറത്ത് ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയാണ് ആക്രമണം നടത്തിയത്. കിഴക്കേ ചാത്തന്നൂർ സ്വദേശിയായ 68 വയസ്സുള്ള കല്യാണിയാണ് മരിച്ചത്.
ഈ പ്രദേശത്ത് ആന ശല്യം രൂക്ഷമായിരുന്നു. ആനയെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു. വനപാലകർ തുരത്തി വിട്ട ആനയാണ് കല്യാണിയെ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്.
കല്യാണിയുടെ പേര കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കുകയായിരുന്നു. തലനാരിഴക്കാണ് കുട്ടികളും രക്ഷപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here