ആനപ്രേമികള്‍ക്ക് സങ്കട വാര്‍ത്ത; കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു
August 19, 2025 12:59 PM

ആനപ്രേമികളുടെ ഇഷ്ട ആനകളില്‍ ഒന്നായ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. അഴക് അളവ് ഒത്ത കൊമ്പനായിരുന്നു അയ്യപ്പന്‍. നാലുമാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ഏറെ നാളായി ആരോഗ്യപ്രശ്ങ്ങള്‍ കൊമ്പനെ അലട്ടിയിരുന്നു. എഴുന്നള്ളത്തിനിടെ കൊല്ലത്തും, തൃശൂരിലും. ചേര്‍ത്തലയിലും ആന കുഴഞ്ഞു വീണിരുന്നു. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചതോടെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ചികിത്സയിലായിരുന്നു.
1977 ഡിസംബറില്‍ കോടനാടില്‍ നിന്നും ലഭിച്ച ആനയാണ്. ഈരാറ്റുപേട്ട ആയ്യപ്പന്റെ നാട്ടാന ചന്തമാണ് ആരാധകരെ സൃഷ്ടിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here