പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്; ഇലക്ഷനിൽ വിജയിച്ചാലും പ്രസിഡന്റാകാൻ പറ്റില്ല

കഴിഞ്ഞ അമേരിക്കൻ ഇലക്ഷനിൽ ട്രംപിനെ വിജയപ്പിച്ച സുഹൃത്തതായിരുന്നു ഇലോണ്‍ മസ്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തന്റെ സുഹൃത്തിനായി മസ്ക് നൽകിയത് 250 മില്യൺ ഡോളറിലധികം രൂപയാണ്. അധികാരത്തിലെത്തിയതോടെ ട്രംപ് പ്രത്യുപകാരമെന്നവണ്ണം അമേരിക്കൻ ഭരണസംവിധാനത്തിൽ ഒരു പ്രത്യേക വകുപ്പുണ്ടാക്കി തന്റെ സുഹൃത്തിനെ അതിന്റെ തലപ്പത്തിരുത്തി. ഗവൺമെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച വകുപ്പിന്റെ പേര് ഡോജ് (Department of Government Efficiency) എന്നായിരുന്നു.
പക്ഷേ അമേരിക്കൻ പ്രസിഡണ്ടിന്റെയും ലോകത്തെ ഏറ്റവും സമ്പന്നനായ മനുഷ്യന്റെയും സൗഹൃദത്തിന് പക്ഷെ വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല. ട്രംപിന്റെ ഭരണപരിഷ്കാരങ്ങളെ എതിർത്തുകൊണ്ട് മസ്ക് രംഗത്തോട്ട് വന്നതോടെയാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ ആരംഭിച്ചത്. നികുതി ഇളവുകൾ, സൈനിക കുടിയേറ്റ നിർവഹണ ചെലവുകൾ വർധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ബിൽ ട്രംപ് പാസാക്കിയതോടെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.
അത്തരമൊരു സാഹചര്യത്തിലാണ് മസ്ക് പുതിയ രാഷ്ട്രീയ സംഘടനയുടെ പ്രഖ്യാപനവുമായി രംഗത്ത് വന്നത്. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ‘നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌താലും ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്കിന് ഇല്ലാത്തതിനാൽ മസ്‌കിഅദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റാകാൻ കഴിയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here