ഇഷ്ടമില്ലെങ്കിൽ ജോലിക്ക് പോകേണ്ട; 20 വർഷത്തിനകത്ത് തൊഴിൽ ഒരു ഓപ്ഷൻ മാത്രമാകുമെന്ന് ഇലോൺ മസ്ക്

അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യൻ്റെ ജോലികൾ മിക്കതും റോബോട്ടുകളും എഐയും ഏറ്റെടുക്കുന്ന സാഹചര്യം വരുമെന്ന് സ്പേസ് എക്സ് തലവൻ ഇലോൺ മസ്ക്. അതോടെ ആളുകൾക്ക് ആഗ്രഹമില്ലെങ്കിൽ ജോലിക്ക് പോകാതിരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും അദ്ദേഹം പ്രവചിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനമായ സെറോധയുടെ സഹസ്ഥാപകനായ നിഖിൽ കാമത്തുമായി നടത്തിയ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ഇലോൺ മസ്ക് തൊഴിൽ മേഖലയുടെ ഭാവിയെക്കുറിച്ചുള്ള നിർണ്ണായകമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

“വരുന്ന കാലത്ത് ജോലി എന്നത് ജീവിക്കാൻ അടിയന്തരമായ ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. വേണമെങ്കിൽ ചെയ്യാം, ചെയ്യാതിരിക്കാം എന്ന അവസ്ഥയിലേക്ക് അത് മാറും. അടുത്ത 20 വർഷത്തിനുള്ളിൽ അത് സംഭവിക്കാമെന്നും” മസ്ക് അഭിപ്രായപ്പെട്ടു.

Also Read : ഇലോൺ മസ്കിന് ഇറാനുമായി എന്ത് ബന്ധം? ട്രംപിന്‍റെ കമ്മ്യൂണിക്കേഷൻസ് മേധാവിയുടെ കൂടിക്കാഴ്ച ചർച്ചയാവുന്നു

ഭാവിയിൽ, ജോലി തേടി ആളുകൾക്ക് ഏതെങ്കിലും വലിയ നഗരങ്ങളിൽ പോയി സ്ഥിരതാമസമാക്കേണ്ടിവരില്ല. ഒരാൾ എത്ര സമയം ജോലിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അയാൾ തന്നെയാകും, ഓഫീസിൽ പോയി ഇരുന്നുകൊണ്ടുള്ള ജോലി അധികകാലമൊന്നും കാണുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജോലി സംബന്ധമായ സംസ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മസ്ക് തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. സമീപകാലത്ത് ഇൻഫോസിസിൻ്റെ സ്ഥാപകൻ നാരായണ മൂർത്തി, രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്താൻ യുവജനങ്ങൾ ആഴ്ചയിൽ 70 മുതൽ 90 മണിക്കൂർ വരെ ജോലി ചെയ്യണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ഒരാൾ എത്ര സമയം ജോലിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അയാളുടെ സ്വാതന്ത്ര്യമാണെന്ന നിലപാടാണ് മസ്ക് എടുത്തത്. ഭാവിയിൽ, വ്യക്തിയുടെ ഇഷ്ടവും ജോലിയുടെ സ്വഭാവവും ആയിരിക്കും തൊഴിൽ സംസ്കാരത്തെ നിയന്ത്രിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top