ഫാല്‍ക്കെ പുരസ്‌കാരം മോഹൻലാലിനുള്ള ഉപകാരസ്മരണയെന്ന് വിമർശനം… ‘എമ്പുരാൻ വിഷയത്തിലെ മാപ്പ് കേന്ദ്രത്തിന് ബോധിച്ചു’

സിനിമാ മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഇന്ന് ഏറ്റുവാങ്ങാനിരിക്കെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. എമ്പുരാൻ വിഷയത്തിൽ മോഹൻലാൽ ആർഎസ്എസിനോട് പറഞ്ഞ മാപ്പ് കേന്ദ്രത്തിന് ഇഷ്ടപ്പെട്ടു എന്നാണ് ഉയരുന്ന ചർച്ചകൾ. അതിനാലാണ് ദാദ സാഹെബ് ഫാല്‍ക്കെ അവാർഡ് നൽകുന്നത് എന്നാണ് വിമർശനങ്ങൾ.
ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ പരാമർശിച്ച എമ്പുരാൻ്റെ റിലീസിന് പിന്നാലെ വ്യാപക സൈബർ ആക്രമണം നേരിട്ട മോഹൻലാൽ, പിന്നീട് ഫെയ്സ്ബുക്കിലൂടെയാണ് ഖേദം പ്രകടിപ്പിച്ചത്. സിനിമയുടെ ആവിഷ്കാരത്തിൽ വന്ന ചില രാഷ്ട്രീയ പ്രമേയങ്ങൾ ചിലർക്ക് മനോവിഷമം ഉണ്ടാക്കിയതിനാൽ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് അന്ന് പറഞ്ഞത്. തനിക്കും എമ്പുരാൻ ടീമിനും ഖേദമുണ്ടെന്നും, പ്രഥ്വിരാജ് മൌനം പാലിച്ചപ്പോൾ മോഹൻലാൽ വിശദീകരിച്ചു.

ഈ മാപ്പിനു ശേഷവും മറുപക്ഷത്ത് നിന്ന് ലാൽ സൈബർ ആക്രമണം നേരിട്ടു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പരമോന്നത ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തുന്നത്. ഇന്ന് രാഷ്ട്രപതിയിൽ നിന്നും മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഇന്നലെ തന്നെ നടന്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിലേക്ക് എത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here