എംപുരാൻ വ്യാജ പതിപ്പിന് പിന്നിൽ വൻ സംഘം
June 25, 2025 5:28 PM

എംപുരാൻ വ്യാജ പ്രിൻ്റ് നിർമാണത്തിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. വളപട്ടണം പോലീസിൻ്റെ അന്വേഷണത്തിലാണ് വ്യാജ പതിപ്പ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. എംപുരാൻ ചോർന്നത് തിയറ്ററിൽ നിന്നെന്ന് പോലീസ് നിഗമനം.
ആൻ്റണി പെരുമ്പാവൂരിൻ്റെയും പൃഥ്വിരാജിൻ്റെയും മൊഴി എടുത്തു. പിന്നിൽ വൻ ഗൂഢാലോചനയെന്നും പൊലീസ് പാപ്പിനിശേരിയിലെ കമ്പ്യുട്ടർ സ്ഥാപനത്തിൽ നിന്ന് വ്യാജപതിപ്പ് പിടിച്ച കേസിലാണ് കണ്ടെത്തൽ.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here