പണംവച്ച് കളി വേണ്ട; ഓണ്‍ലൈന്‍ ചൂതാട്ട പരസ്യങ്ങളിൽ താരങ്ങൾക്ക് പിടിയിട്ട് ഇഡി

സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ തുടങ്ങിയവക്ക് പ്രചാരം നൽകിയ ഒരുപിടി താരങ്ങൾ രാജ്യത്തുണ്ട്. സോഷ്യൽ മീഡിയയിലും മറ്റും തരംഗം സൃഷ്ടിക്കുന്ന ഇവർക്കെതിരെ കേസെടുത്തിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് ദേവരക്കൊണ്ട, പ്രകാശ് രാജ്, റാണ ദഗ്ഗുബാട്ടി, നിധി അഗർവാൾ, മഞ്ജു ലക്ഷ്മി എന്നീ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 29 പേർക്കെതിരെയാണ് കേസ്.

Also Read: അമ്മയുടെ ക്യാൻസർ ചികിത്സക്കുള്ള പണം ഓൺലൈൻ റമ്മിയിൽ നഷ്ടമായി; 26കാരൻ ജീവനൊടുക്കി

ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിർദേശ പ്രകാരമാണ് കേസുകൾ എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. ചൂതാട്ട പരസ്യങ്ങൾക്ക് വലിയ തുകയുടെ കള്ളപ്പണ ഇടിടപാടുകൾ നടക്കുന്നതായി ഇഡി ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

Also Read: ഓൺലൈൻ ചൂതാട്ടത്തിലൂടെ 22 കാരൻ വരുത്തിവച്ചത് 30 ലക്ഷം രൂപയുടെ കടം, ആത്മഹത്യ ചെയ്ത് മൂന്നംഗ കുടുംബം

കഴിവ് അടിസ്ഥാനമാക്കിയുള്ള ഗെയിമായ എ23യുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമാണ് താനെന്നാണ് കേസ് വന്നശേഷം വിജയ് ദേവരകൊണ്ടയുടെ പ്രതികരണം. സ്‌കില്‍ ബേസ്ഡ് ഗെയിം എന്ന നിലയില്‍ റമ്മിയെ സുപ്രീംകോടതി നൈപുണ്യത്തിന്റെ കളിയായി അംഗീകരിച്ചതാണ് എന്നും അദ്ദേഹം സ്വയം ന്യായീകരിക്കുന്നു. നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധം 2017ല്‍ അവസാനിച്ചുവെന്ന് റാണ ദഗ്ഗുബാട്ടി വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top