30 വർഷമായി എൻജിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന അത്‌ഭുത മനുഷ്യൻ; ദിവസവും കുടിക്കുന്നത് 8 ലിറ്റർ

കർണാടകയിൽ എൻജിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കർണാടകയിലെ ശിവമോഹ ജില്ലയിലാണ് ഇങ്ങനെയൊരു അത്ഭുത മനുഷ്യൻ ജീവിക്കുന്നത്. ആഹാരം കഴിക്കാറില്ലെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. 30 വർഷമായി എൻജിൻ ഓയിൽ കുടിച്ചാണ് ജീവിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയിൽ പറയുന്നത്.

‘അവലാക്കി പവലാക്കി’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രണ്ട് യുവാക്കൾ ഇയാളെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ദിവസവും ഏഴു മുതൽ എട്ട് ലിറ്റർ വരെ എൻജിൻ ഓയിൽ കുടിക്കും എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കൂടാതെ ചായയും കുടിക്കും. 30 വർഷമായി ഇതേ രീതിയാണ് പിന്തുടരുന്നത് എന്നാണ് യുവാക്കൾ വെളിപ്പെടുത്തിയത്.

‘ഓയിൽ കുമാർ’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വീഡിയോയിൽ പലരും ഇദ്ദേഹത്തിന് ഭക്ഷണം നൽകുന്നതായി കാണാം. പക്ഷേ അതെല്ലാം നിരസിച്ച് എൻജിൻ ഓയിലാണ് ഇയാൾ കുടിക്കുന്നത്. എന്നാൽ ഇത്രയും വർഷമായിട്ടും കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്നാണ് വിവരം. അയ്യപ്പഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് അസുഖങ്ങൾ ഒന്നും ഇല്ലാത്തതെന്നാണ് കുമാർ വ്യക്തമാക്കിയത്.

പെട്രോളിയം ഉൽപ്പനമായ എൻജിൻ ഓയിൽ ശരീരത്തിൽ കയറിയാൽ പലവിധ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരെ ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു. തലച്ചോറിനെയും ഞരമ്പുകളെയും വരെ ഇത് ബാധിക്കും. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ ഇത്രയും വർഷം ഓയിൽ കുടിച്ച് ജീവിച്ചതെന്നതാണ് ഉയരുന്ന ചോദ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top