സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൽ രഹസ്യാന്വേഷണം നടത്താൻ സർക്കാർ ; കടകംപള്ളിയെ സിപിഎം കൈവിട്ടോ!!!

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന്കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡൻ്റുമായ എം മുനീർ പരാതി നൽകിയിരുന്നു.

Also Read : പാർട്ടി ഭരണ സ്ഥാപനങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ച പ്രവർത്തകനെ പുറത്താക്കി സിപിഎം; ഗോവിന്ദന് നൽകിയ പരാതി വെള്ളത്തിൽ വരച്ച വര

ആരോപണം ഉന്നയിച്ച സ്വപ്ന നേരിട്ട് പരാതി നൽകാതെ അന്വേഷണം നടത്തണമോയെന്ന ചർച്ചകളും നടന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരെ വിവിധ പരാതികളിൽ അന്വേഷണം വന്ന സാഹചര്യത്തിലാണ് ഈ പരാതിയും അന്വേഷിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ രഹസ്യമായാണ് അന്വേഷണം നടക്കുക.

Also Read : ലൈംഗിക ആരോപണത്തിന് പിന്നില്‍ വനം മാഫിയ ആണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു; വിവാദ ലേഖനത്തില്‍ നീലലോഹിതദാസന്‍ നാടാര്‍ പ്രതികരിക്കുന്നു

കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരൻ്റെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top