കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ; പ്രതീക്ഷ അർപ്പിച്ച് ആരോഗ്യമേഖല

റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ. മരുന്ന് ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. 48 പേരാണ് ട്രയലിന്റെ ഭാഗമായത്. ട്രയലിൽ പങ്കെടുത്തവരിലെല്ലാം മരുന്ന് നൂറു ശതമാനം വിജയമാണെന്നും റഷ്യ അറിയിച്ചു.
Also Read : പോലീസില്‍ ഇടിയന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണം; നടപടി ശുപാര്‍ശ റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില
റഷ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം. റഷ്യൻ ആരോഗ്യമന്ത്രലായതിന്റെ അനുമതി ലഭിച്ചാൽ ഉണ്ട വാക്സിൻ വിപണിയിലെത്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here