എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്; രോഗികൾ പെരുവഴിയിൽ

എറണാകുളം എം ജി റോഡിലുള്ള സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്തു. ടാറ്റ ക്യാപിറ്റൽ ഗ്രൂപ്പിന് കിട്ടാൻ ഉള്ളത് 46 കോടി രൂപ കുടിശിക. നിലവിൽ ആശുപത്രിയിൽ ഒരു രോഗി ചികിത്സയിൽ ഉണ്ട് . മറ്റു രോഗികളെ എല്ലാം ആശുപത്രിയിൽ നിന്ന് മാറ്റി. ഇന്ന് ഉച്ചക്കാണ് ജപ്‌തി നടന്നത്.

Also Read : പൊലീസ് ട്രെയിനി തൂങ്ങി മരിച്ചതിൽ ദുരൂഹത!!! ജാതി അധിക്ഷേപവും പീഡനവും നേരിട്ടെന്ന് പരാതി

എറണാകുളം സിജെഎം കോടതി ഉത്തരവിന്മേൽ 2002ലെ സർഫേസി ആക്ട് പ്രകാരമാണ് ജപ്‌തി നടന്നത്. ആശുപത്രി വില്പന നടത്തി സാമ്പത്തിക ബാധ്യത ഒഴിവാക്കാനുള്ള ശ്രമങ്ങൾ മാനേജ്‌മെൻ്റ് നടത്തിയെങ്കിലും വിലയൊക്കാത്തതും വാങ്ങാൻ ആൾക്കാർ സമയത്ത് എത്താത്തതും തടസമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top