മേക്ക് മൈ ട്രിപ്പിന് പിഴയടിച്ച് ഉപഭോക്തൃകോടതി; വിമാനകമ്പനി റീഫണ്ടു ചെയ്തിട്ടും തുക തിരിച്ചു നൽകിയില്ല

വിമാനടിക്കറ്റ് റീഫണ്ട് നൽകാതെ ഉപഭോക്താവിനെ ബുദ്ധിമുട്ടിച്ചെന്ന കേസിൽ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമായ ‘മേക്ക് മൈ ട്രിപ്പ്’ പ്രൈവറ്റ് ലിമിറ്റഡ് 32,284 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. കോട്ടയം സ്വദേശിയും മുതിർന്ന പൗരനും റിട്ടയേർഡ് ബാങ്ക് ജീവനക്കാരനുമായിരുന്ന എം ടി തോമസ് സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

Also Read: പഞ്ചാബിഹൗസ് പണിയിലെ അപാകതക്ക് മാർബിൾ കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി; ഹരിശ്രീ അശോകന് 17.83 ലക്ഷം നഷ്ടപരിഹാരം

​2024 ഫെബ്രുവരി മാസത്തിൽ പരാതിക്കാരൻ മേക്ക് മൈ ട്രിപ്പ് വഴി ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് രണ്ട് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തെങ്കിലും രണ്ട് തവണ ഫ്ലൈറ്റ് റീഷഡ്യൂൾ ചെയ്തപ്പോൾ അദ്ദേഹം യാത്ര റദ്ദാക്കി. ടിക്കറ്റ് റദ്ദായതിനാൽ ഇൻഡിഗോ എയർലൈൻസ് 7,284 രൂപ മേക്ക് മൈ ട്രിപ്പിന് കൈമാറിയെങ്കിലും ഇത് ഉപഭോക്താവിന് തിരികെ നൽകാൻ തയ്യാറായില്ല എന്നായിരുന്നു പരാതി.

Also Read: സാംസങ്ങിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്ത കേസിൽ ഒരുലക്ഷം നഷ്ടപരിഹാരം

റീഫണ്ടിനായി പരാതിക്കാരൻ പലതവണ ആവശ്യപ്പെടുകയും വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരൻ എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. മേക്ക് മൈ ട്രിപ്പ് സേവനത്തിൽ വീഴ്ച വരുത്തിയതായും റീഫണ്ട് തുക കൈപ്പറ്റിയ ശേഷം അത് ഉപഭോക്താവിന് നൽകാതിരുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Also Read: കൊറിയർ നഷ്ടപ്പെട്ടാൽ വെറും 100 രൂപ നഷ്ടപരിഹാരം !! വേറൊന്നും ചെയ്യാനില്ലെന്ന് DTDC; 35,000 പിഴയടിച്ച് ഉപഭോക്തൃ കോടതി

ഫെസിലിറ്റേറ്റർ മാത്രമാണ് എന്നായിരുന്നു മേക്ക് മൈ ട്രിപ്പിന്റെ വാദം. എന്നാൽ വിമാനക്കമ്പനി റീഫണ്ട് ചെയ്ത തുക ഉപഭോക്താവിന് നൽകാത്തതിന് ന്യായമൊന്നും ഇല്ലെന്നും, ഒരു ഇടപാടിൽ നേരിട്ട് പങ്കാളിയാകുന്ന സേവനദാതാവിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ഡി.ബി.ബിനു അധ്യക്ഷനും, വി.രാമചന്ദ്രൻ ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.

Also Read: പശുവിനെ കാണിച്ച് മത്തായിയെ ഗണേശന്‍ പറ്റിച്ചു; പണി കൊടുത്ത് കോടതി

​മുതിർന്ന പൗരനായ പരാതിക്കാരൻ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നും, ഇത്തരം വീഴ്ചകൾക്കെതിരെ ഉപഭോക്തൃ കോടതികൾ കർശനമായി നിലകൊള്ളുമെന്നും വിധിയിൽ പറയുന്നു. 7,284 രൂപ തിരികെ നൽകണം. നഷ്ടപരിഹാരമായി 20,000 രൂപയും ​കോടതി ചിലവുകൾക്കായി ₹5,000 രൂപയും 45 ദിവസത്തിനകം നൽകാനാണ് എതിർകക്ഷികൾക്ക് ഉത്തരവ് നൽകിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top