സിപിഎമ്മിലും അനാശാസ്യ വിവാദം; വനിതാ നേതാവിന്റെ കിടപ്പറയില്‍ നിന്നും എംഎല്‍എയെ പൊക്കി ഭര്‍ത്താവ്; പേരുകളില്ലാതെ വാര്‍ത്തകള്‍ പരക്കുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ സിപിഎമ്മിലും അനാശാസ്യ വിവാദം. കൊച്ചിയിലുള്ള വനിതാ നേതാവും എംഎല്‍എയും തമ്മിലുള്ള അവിഹിതം ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയെന്നാണ് വാര്‍ത്ത. ആരുടേയും പേര് പറയാതെ ദിനപത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ആഘോഷം നടക്കുകയാണ്.
‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിലാണ് വാര്‍ത്തകള്‍. എംഎല്‍എ ആര് വനിതാ നേതാവ് ആര് എന്നെല്ലാമാണ് ചര്‍ച്ചകള്‍. വനിതാ നേതാവ് സിപിഎം സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരുടെ പറവൂരിലെ വീട്ടില്‍ നട്ടുച്ചയ്ക്ക് എംഎല്‍എ എത്തിയത്.
വനിതാ നേതാവിന്റെ ഭര്‍ത്താവ് ഒരു യോഗത്തില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരകെ എത്തുകയുള്ളൂ എന്നാണ് ഭാര്യയോട് പറഞഅഞത്. ഇതോടെയാണ് എംഎല്‍എ വനിതാ നേതാവിനെ തേടി എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ഉച്ചയോടെ ഭര്‍ത്താവ് തിരിച്ചെത്തി. സ്പെയര്‍ താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കാന്‍ നോക്കിയപ്പോള്‍ അകത്ത് നിന്നും ലോക്ക് ചെയ്തിരിക്കുകയാണ് എന്ന് മനസിലായി. ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ വീട്ടിന് ഉള്ളില്‍ നിന്നും റിംഗ് ചെയ്തു. എന്നാല്‍ കോള്‍ എടുത്തില്ല. ഇതോടെ ഭാര്യക്ക് എന്തിെങ്കിലും അപകടം പറ്റിയെന്ന് കരുതിയാണ് നാട്ടുകാരെ കൂട്ടി വാതില്‍ പൊളിച്ച് അകത്തു കയറിയത്.
അകത്ത് കയറിയപ്പോഴാണ് എംഎല്‍എയെ കിടപ്പു മുറിയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അടക്കം ഇതിന് സാക്ഷിയാവുകയും ചെയ്തു. വിശദീകരിക്കാന്‍ ശ്രമിച്ച എംഎല്‍എയെ ഭര്‍ത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു. എംഎല്‍എയുടെ വാഹനം മാറ്റി സ്വകാര്യ കാറിലായിരുന്നു എംഎല്‍എയുടെ വരവ്. വീടിന് ഏറെ ദൂരെ നിര്‍ത്തിയ ശേഷം നടന്നാണ് വീട്ടിന് ഉള്ളിലേക്ക് കയറിയത്.
ALSO READ : ഇനി അയ്യപ്പന്‍ ശരണം; ലൈംഗിക വിവാദത്തിനിടെ ശബരിമലയില്‍ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
എറണാകുളം ജില്ലയില്‍ അഞ്ച് എംഎല്‍എമാരാണ് സിപിഎമ്മിനുള്ളത്. കുന്നത്തുനാട് പിവി ശ്രീനിജന്‍, വൈപ്പിന്‍ കെഎന്‍ ഉണ്ണികൃഷ്ണന്‍ , കളമശ്ശേരി പി രാജീവ് , കോതമംഗലം ആന്റണി ജോണ്‍, കൊച്ചി കെജെ മാക്‌സി എന്നിവരാണ് സിപിഎം എംഎല്‍എമാര്‍. ഇവരില്‍ ആര്‍ക്കാണ് വനിതാ നേതാവിന്റെ ഭര്‍ത്താവില്‍ നിന്ന് തല്ല് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ തിരയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here