ബെസ്റ്റിയെ ചൊല്ലി തല്ലുമാല സ്റ്റൈലിൽ അടി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാൻ കൂട്ടുകാർക്ക് നിർദേശം

ഭയപ്പെടുത്തും വിധം കൗമാരക്കാന്മാർ തമ്മിൽ ഏറ്റുമുട്ടിയതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് അതിലും ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നത്. ബെസ്റ്റിയെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു, തല്ലുമാല സിനിമാ സ്റ്റൈലിൽ നടത്തിയ കയ്യാങ്കളിക്ക് കാരണം. എറണാകുളം കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പിടികൂടിയത്. ദൃശ്യങ്ങളിൽ കണ്ട രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചു വരുത്തി അവരുടെ സാനിധ്യത്തിൽ താക്കീത് നൽകി വിടാനാണ് പോലീസ് നീക്കം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here