ശ്രീകോവിൽ പൊളിച്ചപ്പോൾ കിട്ടിയത് രത്നവും സ്വർണ്ണ രൂപങ്ങളും; തിരികെ നിക്ഷേപിക്കുമെന്ന് ദേവസ്വം

എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോഴാണ് മണ്ണിനടിയിൽ നിന്നും ചെമ്പ് പാത്രം ലഭിച്ചത്. രത്‌നവും സ്വർണ രൂപങ്ങളും ചെമ്പ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. ‘ഗോമേദകം’ എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു. 340 മില്ലിഗ്രാം ആണ് ഇതിന്റെ തൂക്കം.

9 സ്വർണ രൂപങ്ങളും പഞ്ചലോഹ കഷ്ണങ്ങളും ഓടിന്റെ കൊടിവിളക്കും പൂജയ്ക്ക് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും കണ്ടെത്തിയിരുന്നു. കൊച്ചി രാജാവിന്റെ കാലത്തെ ചെമ്പ് നാണയവും കണ്ടെത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് വസ്തുക്കൾ പരിശോധിച്ചത്. കണ്ടെത്തിയ വസ്തുക്കളെല്ലാം ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കുമ്പോൾ അവിടെത്തന്നെ നിക്ഷേപിക്കും എന്നാണ് ദേവസ്വം അധികൃതർ അറിയിച്ചത്.

ഗണപതി, സുബ്രഹ്മണ്യൻ, കരുനാഗ പ്രതിഷ്ഠകളാണ് ശ്രീകോവിലിലുള്ളത്. കാലപ്പഴക്കം മൂലം തകരാറുള്ളതിനാലാണ് പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചത്. ഗണപതിയുടെ ശ്രീകോവിലിന് ഏറെ പ്രത്യേകതളുണ്ടെന്നാണ് വിവരം. ചുറ്റമ്പലത്തിലെ നാഗ പ്രതിഷ്ഠയും അത്യപൂർവ്വമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top