പെണ്‍മക്കളുമായി പോയി മരിക്കൂ; വീട് വിട്ടിട്ടും പിന്തുടര്‍ന്ന് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി; ഷൈനിയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം ഞെട്ടിക്കുന്നത്

ഏറ്റൂമാനൂരിലെ ഷൈനിയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്കു കാരണം ഭര്‍ത്താവ് നോബിയുടെ നിരന്തര പീഡനമെന്ന് പോലീസിന്റെ കുറ്റപത്രം. മരിക്കുന്നതിന്റെ തലേദിവസം വരേയും ഷൈനിയെ നോബി ഭീഷണിപ്പെടുത്തിയിരുന്നു. മക്കളുമായി പോയി മരിക്കൂ എന്നായിരുന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നത്. നോബിയുടെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് ഷൈനിയും മക്കളും ഇറങ്ങിപ്പോയിട്ടും പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചു എന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയലാണ് പോലീസ് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. നോബിയുടെ നിരന്തര ഭീഷണി തന്നെയാണ് ആത്ഹഹത്യക്ക് കാരണമായി പറഞ്ഞിരിക്കുന്നത്. ഷൈനിയുടെ മൂത്ത മകൻ ഉള്‍പ്പെടെ 56 സാക്ഷികളാണുള്ളത്. കേസില്‍ അറസ്റ്റിലായ നോബി 28 ദിവസം കോട്ടയം ജില്ലാ ജയിലില്‍ കഴിഞ്ഞതിനു ശേഷം ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top