അടിവസ്ത്രം അളവെടുത്തില്ല; എന്നിട്ടും കെ കെ ജയമോഹനെ കോടതി വിശ്വസിച്ചു; ആ വാദങ്ങൾ ഇങ്ങനെ… ആൻ്റണി രാജു പെട്ടത് ഈവിധം

മുൻമന്ത്രി ആൻ്റണി രാജു ശിക്ഷിക്കപ്പെട്ട തൊണ്ടിമുതൽ തിരിമറിക്കേസിന്റെ ഒരു വർഷം നീണ്ട വിചാരണയ്ക്കിടെ പ്രതിഭാഗം ഏറ്റവുമധികം ഉയർത്തിയ വാദം പൊട്ടിത്തകർന്നുപോയ ചിത്രമാണ് വിധിന്യായത്തിൽ തെളിയുന്നത്. തൊണ്ടിവസ്തുവായ അടിവസ്ത്രം കോടതിയിൽ നിന്ന് ആൻറണി രാജു ഏറ്റുവാങ്ങിയത് പ്രതിഭാഗം സമ്മതിച്ചെങ്കിലും അതിൽ തിരിമറി നടത്തിയത് നിഷേധിക്കുകയായിരുന്നു. ഒപ്പം അടിവസ്ത്രത്തിന് അളവ് കണക്കുകൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ കെ ജയമോഹൻ രേഖപ്പെടുത്തിയില്ല എന്നും ഇത് ഗുരുതര പിഴവാണെന്നും ഉള്ള വാദവും ഉയർത്തി.

ALSO READ : പെൻഷനില്ല, കുടുംബമില്ല… ആൻ്റണി രാജു മന്ത്രിയായപ്പോൾ കൂട്ടുപ്രതിയുടെ അവസ്ഥ ഇങ്ങനെ!! തൊണ്ടി തിരിമറിക്കേസിൻ്റെ ബാക്കിപത്രം

അതേസമയം ഈ വാദങ്ങൾ അംഗീകരിച്ച ജയമോഹൻ, അതിന് നിരത്തിയ കാരണങ്ങൾ ഒന്നൊഴിയാതെ എല്ലാം അംഗീകരിച്ചു കൊണ്ടാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വിധി. അതിൽ പ്രധാനം എലാസ്റ്റിക് ആയ തുണിത്തരങ്ങൾ, പ്രത്യേകിച്ച് അടിവസ്ത്രം പോലെയുള്ളവയുടെ അളവ് കൃത്യമായി എടുക്കാനാവില്ല എന്നതായിരുന്നു. അടിവസ്ത്രത്തിൻ്റെ ലേബലിൽ രേഖപ്പെടുത്തിയ അളവും യഥാർത്ഥ അളവും ഒത്തുനോക്കിയോ എന്ന പ്രതിഭാഗം ചോദ്യത്തിനും ഇല്ല എന്നായിരുന്നു ജയമോഹൻ്റെ മറുപടി. അങ്ങനെ അളവെടുത്ത് തെളിവായി കൊണ്ടുവരുന്നത് പ്രായോഗികമല്ല എന്നും വിശദീകരിച്ചു.

ALSO READ : അണ്ടർവെയറിൻ്റെ ഫൊറൻസിക് പരിശോധന, കയ്യക്ഷര പരിശോധന; ആൻ്റണി രാജുവിൻ്റെ വിധിയെഴുതുക ഇത് രണ്ടും

ഇതടക്കം അന്വേഷണ ഉദ്യോഗസ്ഥൻ്റെ എല്ലാ വാദങ്ങളും ന്യായവും വ്യക്തതയുള്ളതും ആണെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. തൊണ്ടിവസ്തുവിൻ്റെ അളവുകൾ രേഖപ്പെടുത്തിയില്ല എന്നത് പിഴവായി കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഓസ്ട്രേലിയക്കാരൻ പ്രതി ലഹരി സൂക്ഷിച്ചിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെ താൻ തന്നെ നേരിട്ട് ഊരിവാങ്ങിയത് ആണെന്നും അതിനാൽ അളവിൻ്റെ കാര്യത്തിൽ സംശയിക്കത്തക്കതായി ഒന്നും ഉണ്ടായിരുന്നില്ല എന്ന ജയമോഹൻ്റെ വാദവും കോടതി എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. ഇതാണ് പ്രതിഭാഗം വാദങ്ങളുടെയെല്ലാം മുനയൊടിച്ചത്.

ALSO READ : തൊണ്ടിമുതൽ തിരിമറിയിൽ നിർണായക ട്വിസ്റ്റ് !! സുപ്രധാന മൊഴി മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു; ആൻ്റണി രാജു നാളെ പ്രതിക്കൂട്ടിലേക്ക്

അതേസമയം തൊണ്ടിയായ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കി എന്നത് 1994ൽ തന്നെ കണ്ടെത്തിയിരുന്നു. സംസ്ഥാന പോലീസിൻ്റെ ലാബിൽ നടത്തിയ ഫോറൻസിക് പരിശോധനയുടെ റിപ്പോർട്ട് 1996 മുതൽ കേസ് രേഖകളുടെ ഭാഗവും ആയിരുന്നു. ഇതെല്ലാം ഉണ്ടായിരിക്കെ ആണ് 2002ൽ കേസ് തിരുവനന്തപുരം സിറ്റി പോലീസ് എഴുതിതള്ളിയത്. പിന്നീട് 2005ൽ സൗത്ത് സോൺ ഐജിയായി ചുമതലയേറ്റ ടിപി സെൻകുമാർ ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും തുടങ്ങിയ അന്വേഷണത്തിലാണ് ഇതടക്കമുള്ള തെളിവുകൾ വീണ്ടും ഉയർന്നുവന്നത്. ഇത് പൂർണമായി കോടതി അംഗീകരിച്ചിരിക്കുകയാണ്.

ALSO READ : തൊണ്ടിമുതലും മനോരമയും!! ആൻ്റണി രാജുവിൻ്റെ കേസ് രേഖകൾ വാർത്തയാക്കാതെ ഫെയ്സ്ബുക്കിൽ ഇട്ടതെന്ത്? വെളിപ്പെടുത്തൽ ഇതാദ്യമായി

നിലവിൽ മാധ്യമ സിൻഡിക്കറ്റ് എഡിറ്ററായ അനിൽ ഇമ്മാനുവൽ 2022ൽ ഇതടക്കമുള്ള രേഖകൾ പുറത്ത് കൊണ്ടുവന്നതോടെ ആണ് കേസിന് വീണ്ടും ജീവൻ വച്ചത്. ഇതേ തുടർന്ന് കേസ് റദ്ദാക്കാനായി രണ്ടാം പ്രതി ആൻ്റണി രാജു ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആണ് 2025ൻ്റെ തുടക്കത്തിൽ നെടുമങ്ങാട് കോടതിയിൽ വിചാരണ തുടങ്ങിയത്. ഒരുവർഷം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ കർശന നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top