സിപിഎമ്മിൽ അവഗണന; പ്രധാനമന്ത്രിയുടെ പുസ്തകം പ്രചോദനം; മുൻ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, പാലക്കാട് ജില്ലയിൽ സിപിഎമ്മിന് അടുത്ത പ്രഹരം. പൊൽപ്പുളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ബാലഗംഗാധരൻ സിപിഐഎം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് പാർട്ടിക്ക് വലിയ നാണക്കേടായിരിക്കുകയാണ്.

നീണ്ട 20 വർഷക്കാലം സിപിഐഎം ബ്രാഞ്ച് അംഗമായി പ്രവർത്തിച്ചയാളാണ് ബാലഗംഗാധരൻ. 2014 മുതൽ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച് വരുകയായിരുന്നു ഇദ്ദേഹം. ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനാണ് ബാലഗംഗാധരനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന് അധികം വൈകാതെ തന്നെ പ്രമുഖ നേതാവ് പാർട്ടി മാറിയത് സിപിഐഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. സിപിഐഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇദ്ദേഹത്തെ പാർട്ടി വിടാൻ പ്രേരിപ്പിച്ചത്. പാർട്ടി തന്നെ മാറ്റി നിർത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പക്ഷെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബിജെപിയിലേക്ക് ആകൃഷ്ടനായതെന്നാണ് ബാലഗംഗാധരന്റെ വാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top