അമേരിക്കക്കെതിരെ ഇന്ത്യൻ ടൂത്ത്പേസ്റ്റ് കമ്പനി; അറിയാം വൻകിട കുത്തകക്കെതിരെയുള്ള ഇന്ത്യൻ പോരാട്ടം

ഇന്ത്യക്ക് മേൽ അമിത തീരുവ ചുമത്തിയ അമേരിക്കൻ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി മുഴക്കിയ സ്വദേശി മുദ്രാവാക്യം ഏറ്റെടുത്ത് പോരാട്ടം നടത്തുകയാണ് ഇന്ത്യൻ കമ്പനികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന അമേരിക്കൻ ടൂത്ത്പേസ്റ്റ് കമ്പനിയായ കോൾഗേറ്റിനെതിരെ പരസ്യം നൽകി കൊണ്ട് ഇന്ത്യൻ കമ്പനിയായ ഡാബർ പ്രധാനമന്ത്രി ആഹ്വനം ചെയ്ത വ്യാപാരിയുദ്ധത്തിലെ മുൻനിര പോരാളിയായി മാറിയിരിക്കുകയാണ്.

Also Read : അമേരിക്കയെ വരുതിയിലാക്കിയ ഇന്ത്യൻ നയതന്ത്രം; ‘മോദി മൈ ഫ്രണ്ട്’ എന്ന് ട്രംപ്

കോൾഗേറ്റ് പാക്കേജിംഗിനോട് സാമ്യമുള്ള ടൂത്ത്‌പേസ്റ്റ് കവറിന്റെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പരസ്യത്തിൽ ‘നിങ്ങളുടെ പ്രിയപ്പെട്ട ടൂത്ത്‌പേസ്റ്റ് ബ്രാൻഡ് അമേരിക്കക്കാരനാണെന്ന്’ എഴുതിയിരിക്കുന്നു. കൂടാതെ ‘ജനിച്ചത് ഇവിടെയല്ല, അവിടെയാണ്’ എന്ന് അമേരിക്കൻ പതാകയുടെ നിറങ്ങളിലുള്ള എഴുത്തും പരസ്യത്തിൽ കാണാം. പ്രമുഖ ഇന്ത്യൻ പത്രങ്ങളുടെ ഒന്നാം പേജിൽ വന്ന പരസ്യം വലിയ ചർച്ചയാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഴക്കിയ സ്വദേശി ആഹ്വാനം ജനങ്ങൾ കൂടി ഏറ്റെടുത്ത് കഴിഞ്ഞാൽ ഇന്ത്യൻ വിപണിക്ക് അത് പുത്തൻ ഉണർവ് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top