യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘വാറ്റ് ബിസിനസിൽ’; മണ്ഡലം പ്രസിഡന്റിനെ പൊക്കി എക്‌സൈസ്

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വാറ്റ് കേന്ദ്രത്തില്‍ നിന്ന് പൊക്കി എക്‌സൈസ്. യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് എക്‌സൈസ് പിടികൂടിയത്. മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്പെന്റ് വാഷ് എന്നിവയും പിടിച്ചെടുത്തു. രഞ്ജിത്തിനൊപ്പം അഭിലാഷ് എന്ന ആളേയും അറസ്റ്ര് ചെയ്തിട്ടുണ്ട്.

വാണിജ്യാടിസ്ഥാനത്തില്‍ ആയിരുന്നു ഇവിടെ വാറ്റ് നടന്നിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സ്ഥലത്ത് എത്തിയത്. ഈ സമയത്ത് രഞ്ജിത്തും അഭിലാഷുമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനായി ചാരായം വാങ്ങാന്‍ എത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മൊഴി നല്‍കിയത്. എന്നാല്‍ എക്‌സൈസ് ഇത് വിശ്വസിച്ചിട്ടില്ല. രഞ്ജിത്തിന്റെ ബന്ധുവീട്ടിലായിരുന്നു വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് എന്നതാണ് കാരണം.

കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top