തലയ്ക്ക് 5 ലക്ഷം വിലയിട്ട മാവോയിസ്റ്റ്; ഇന്ന് ബ്ലഡ് ബാങ്കിന്റെ കാവൽക്കാരൻ

ആയുധങ്ങൾ ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ മുൻ മാവോയിസ്റ്റിന്റെ അവിശ്വസനീയമായ കഥയാണ് ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിൽ നിന്നും പുറത്തുവരുന്നത്. സംസ്ഥാന സർക്കാർ തലയ്ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് ആയിരുന്നു ധനഞ്ജയ് ഗോപെ (ഏലിയാസ് സുധീർ). ഇപ്പോൾ മൽക്കൻഗിരി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ്.
ആറ് വർഷം മുമ്പാണ് ഇദ്ദേഹം ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്. നിരവധി അക്രമണങ്ങളിലും, പൊലീസ് സേനയുമായുള്ള ഏറ്റുമുട്ടലുകളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒഡീഷ സർക്കാർ നടപ്പിലാക്കിയ കീഴടങ്ങൽ, പുനരധിവാസ നയം (Surrender and Rehabilitation Policy) വഴിയാണ് ധനഞ്ജയ് ഗോപെ പുതിയ വഴി തിരഞ്ഞെടുത്തത്. ഇത് ധനഞ്ജയെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചു.
കൈയ്യിൽ തോക്കുമായി വനങ്ങളിൽ കഴിഞ്ഞിരുന്ന സ്ഥാനത്ത്, ഇന്ന് യൂണിഫോമണിഞ്ഞ് ജീവൻ രക്ഷാ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ബ്ലഡ് ബാങ്കിന് കാവൽ നിൽക്കുകയാണ് അദ്ദേഹം. പുതിയ ജീവിതത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും മറ്റ് കേഡർമാരോട് കീഴടങ്ങാനും അവരോടൊപ്പം ചേരാനും ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here