ബലാത്സംഗം, തീവ്രവാദി ആക്രമണം എന്തും പ്രതീക്ഷിക്കാം; ഇന്ത്യയിലേക്ക് വരുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്കായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ലെവൽ -2 യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യയിൽ ഉയർന്ന കുറ്റകൃത്യ നിരക്കും ഭീകരാക്രമണ സാധ്യതയും നിലനിൽക്കുന്നു, അതിനാൽ തന്നെ ഇന്ത്യയിലേക്ക് വരുന്ന അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പുലർത്തണം എന്നാണ് മുന്നറിയിപ്പ്.

ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളിൽ ഒന്നാണ് ബലാത്സംഗം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതു സ്ഥലങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുന്നു. തീവ്രവാദികൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഷോപ്പിംഗ് മാളുകൾ സർക്കാർ ഓഫീസുകൾ എന്നിവ ലക്ഷ്യമിടുന്നു എന്നും മുന്നറിയിപ്പിൽ പറയുന്നു. തീവ്രവാദ ആക്രമണങ്ങൾ ഒരു മുന്നറിയിപ്പുമില്ലാതെ നടന്നേക്കാം.

ഗ്രാമപ്രദേശങ്ങളിലെ അമേരിക്കൻ പൗരന്മാർക്ക് അടിയന്തര സേവനങ്ങൾ നൽകുന്നതിൽ യുഎസ് സർക്കാരിന് പരിമിതികളുണ്ടെന്നും സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യരുത് എന്നും മുന്നറിയിപ്പിൽ പറയുന്നു. ജമ്മു കശ്മീർ, ഇന്ത്യ-പാകിസ്ഥാൻ അതിർത്തി, മധ്യ, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവ അത്യന്തം സെൻസിറ്റീവ് പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടേക്ക് പോകുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നു. അപകട സാധ്യത മുൻനിർത്തി ഇന്ത്യയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top