കണ്ണൂരിൽ നിന്നും വീണ്ടുമൊരു സ്ഫോടന വാർത്ത; ഉത്തരവാദിയെ ചൊല്ലി രാഷ്ട്രീയ തർക്കം മുറുകുന്നു

കണ്ണൂർ കണ്ണപുരം കീഴറയിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിയെ ചൊല്ലുയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്നു. സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്ന് തെറിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആശാമാണ് മരിച്ചത്. സംഭവത്തിൽ വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ്. പടക്ക നിർമ്മാണത്തിനിടയിലാണ് അപകടമുണ്ടായതെന്നാണ് സൂചന.

Also Read : നാഗ്പൂരിൽ ആയുധ നിർമാണശാലയിൽ വന്‍സ്ഫോടനം; എത്ര പേർക്ക് ജീവൻ നഷ്ടമായെന്ന് അറിയാതെ അധികൃതർ

സ്ഫോടനത്തിന്റെ ഉത്തരവാദി അനൂപ് മാലിക്കിന് കോൺഗ്രസ് ബന്ധമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാകേഷ് ആരോപിച്ചു. ‘അനൂപ് കോൺഗ്രസിന്റെ അടുത്തയാളാണെന്നും ബോംബ് നിർമ്മാണം ഉൾപ്പെടെ നടന്നുവെന്നും’ രാകേഷ് പറഞ്ഞു. ‘സിപിഎം ആരോപണം ശുദ്ധ തോന്നിവാസം’ എന്നാണ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞത്. ‘ബോംബ് നിർമ്മാണം നടന്നത് ആർക്കുവേണ്ടിയാണ് എന്നത് കണ്ടെത്തണമെന്ന്’ അദ്ദേഹം പറഞ്ഞു.

Also Read : പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്നും വീണ്ടും സ്ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു; മുഴക്കം ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ

കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മുൻപും സമാനപരമായ രീതിയിൽ നടന്ന സ്ഫോടനങ്ങളിൽ അനുപ് മാലിക് പ്രതിയാണ്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top