കശ്മീരിൽ വീണ്ടും ഭീതി പടർത്തി സ്ഫോടകവസ്തു; സുരക്ഷ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ ബാരാമുള്ള-ശ്രീനഗർ ദേശീയ പാതയിൽ സ്ഫോടകവസ്തു കണ്ടെത്തി. ഹൈവേയിൽ ചൂരാ എന്ന സ്ഥലത്ത് റോഡരികിലായാണ് ഇത് കണ്ടെത്തിയത്. ഇതോടെ മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. വിവരമറിഞ്ഞയുടൻ സൈന്യവും പോലീസും സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും പരിശോധന നടത്തി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈവേയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പ്രദേശത്ത് കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടോ എന്നറിയാൻ സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
പരിശോധനകൾക്ക് ശേഷം അപകടമില്ലെന്ന് ഉറപ്പുവരുത്തിയെ ഗതാഗതം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസുമായി സഹകരിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here