ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് വ്യാജ അറസ്റ്റ് വാറണ്ട്; വയോധികന് നഷ്ടമായത് ലക്ഷങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിൽ തന്റെ പേരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 68കാരനിൽ നിന്ന് പണം തട്ടിയെടുത്തത്. ഹൈദരാബാദ് സ്വദേശിയായ വയോധികന് നഷ്ടമായത് 26 ലക്ഷം രൂപയാണ്. ദേശീയ അന്വേഷണ ഏജൻസി (NIA), തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS), ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (DGP) എന്നിവയിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു വ്യാജ കോളുകളാണ് വയോധികന്റെ ഫോണിലേക്കു വന്നത്.

പഹൽഗാം ആക്രമണത്തിന്റെ കുറ്റവാളിയായി അറിയപ്പെടുന്ന ആസിഫ് ഫൗജി എന്ന ഭീകരന്റെ നമ്പറും ഫോട്ടോകളും വയോധികന്റെ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു. പാകിസ്ഥാൻ ചാര സംഘടനയായ ഐ‌എസ്‌ഐയെ സഹായിച്ചതായും 70 ലക്ഷം രൂപ കൈപ്പറ്റിയതായും തട്ടിപ്പുകാർ ആരോപിച്ചു. കൂടാതെ വ്യാജ അറസ്റ്റ് വാറണ്ടുകൾ, വ്യാജ ആർ‌ബി‌ഐ കത്തുകൾ, വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾ വഴി വ്യാജ രേഖകൾ എന്നിവയും കാണിച്ചു.

എൻ‌ഐ‌എ സംഘം തന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നുണ്ടെന്നും ബുദ്ധിമുട്ട് ഒഴിവാക്കാൻ അയാൾക്ക് ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടെന്നും തട്ടിപ്പുകാർ അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്താലാണ് സ്ഥിര നിക്ഷേപങ്ങൾ പിൻവലിച്ച് തുടക്കത്തിൽ 6 ലക്ഷവും പിന്നീട് ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ട്രാൻസ്ഫർ ചെയ്തത്. പ്രതി ഇക്കാര്യം റിപ്പോർട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടെങ്കിലും, ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട കുടുംബം പൊലീസിൽ പരാതി നൽകാൻ അദ്ദേഹത്തെ നിർബന്ധിച്ചു . ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് ആണ് സംഭവം അന്വേഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top