വിമാനങ്ങൾക്ക് വ്യാജ ബോംബുഭീഷണി പതിവായിരിക്കെ പ്രതിയെ പിടികൂടി കുവൈറ്റ്… ഗൾഫ് എയർ വിമാനം സുരക്ഷിതമായി ഇറക്കി

ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വിമാന സർവീസുകൾക്ക് അടിക്കടി ബോംബു ഭീഷണി ഉയരുകയും, വ്യോമഗതാഗതം താറുമാറാകുകയും ചെയ്യുന്ന സാഹചര്യം തുടരുമ്പോഴാണ് ഗൾഫ് എയറിനെതിരെ ഭീഷണി മുഴക്കിയ പ്രതി കുവൈറ്റിൽ പിടിയിലായത്. ഇയാളുടെ ഉദ്ദേശ്യവും മറ്റ് വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

കുവൈത്തിലേക്ക് പുറപ്പെട്ട ഗൾഫ് എയർ വിമാനം GF213 ആണ് ബോബുഭീഷണി നേരിട്ടത്. സുരക്ഷിതമായി ലാൻ്റുചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ച് ഭീഷണി വ്യാജമെന്ന് ഉറപ്പാക്കിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു.

പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കി. വിമാനത്തിന് മറ്റ് സാങ്കേതിക പ്രശ്നമൊന്നും ഇല്ലെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മറ്റ് വിമാന സർവീസുകളെ ഈ നടപടികൾ ബാധിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top