ജോലി അച്ചടി വകുപ്പിൽ, പ്രൊമോഷന് വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ വിരുതന് ഒടുവില്‍ പിടിവീണു!
June 19, 2025 3:49 PM

അച്ചടിവകുപ്പിൽ സ്ഥാനക്കയറ്റത്തിനായി വ്യാജ പി.എസ്.സി രേഖകൾ ഹാജരാക്കിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. അച്ചടിവകുപ്പ് ഡയറക്ടറേറ്റിലെ എൽ.ഡി ക്ലർക്ക് മുഹമ്മദ് ഷഫീഖിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
അച്ചടി വകുപ്പിൽ നിരവധി പേർ സ്ഥാനകയറ്റത്തിനായി വ്യാജരേഖകൾ നിർമ്മിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വകുപ്പ് ഡയറക്ടറുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ രേഖകളുടെ പരിശോധന നടത്തിയത്. നിലവിൽ ഒരാൾ മാത്രമാണ് പരിശോധനയിൽ കുടുങ്ങിയിട്ടുള്ളത്.
സമാനരീതിയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പലരും അനർഹമായ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടെന്ന സംശയത്തിൽ വകുപ്പുതല പരിശോധന തുടരാനാണ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here