വെളിച്ചെണ്ണ ഓൺലൈനിൽ 215; ഉപയോഗിച്ചാൽ ക്യാൻസറിന് വരെ സാധ്യത

സ്വർണ്ണം പോലെ തന്നെ ദിനംപ്രതി വില കൂടുകയാണ് വെളിച്ചെണ്ണയ്ക്കും. വിപണിയിൽ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 400 രൂപയാണ് വില. വിവിധ  ബ്രാൻഡഡ് വെളിച്ചെണ്ണയ്ക്ക് 500 രൂപ വരെ വിലയുണ്ട്. എന്നാൽ ഓൺലൈനിൽ വെറും 215 രൂപയാണ് വില. കൊപ്രയ്ക്ക് ഇതിനേക്കാൾ വിലയുള്ള സ്ഥിതിക്ക് എങ്ങനെയാണ് വെളിച്ചെണ്ണ ഈ വിലയ്ക്ക് കൊടുക്കുക. മായം കലർത്തുക അല്ലാതെ വേറെ ഒരു സാധ്യതയും ഇല്ല.

ഗുണനിലവാര പരിശോധന ഇല്ലാത്തത് തന്നെയാണ് ഇങ്ങനെ മായം കലർത്താൻ കാരണവും. ഭക്ഷ്യസുരക്ഷാ വകുപ്പ് കേരളത്തിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തി വിൽപ്പന നിരോധിച്ച പല കമ്പനികളും ഓൺലൈനിൽ സുലഭമാണ്. അന്യസംസ്ഥാനങ്ങളിൽ പോയി സർക്കാർ ലൈസൻസ് എടുത്തു ഓൺലൈൻ വിപണി വഴി വില്പന നടത്തുകയാണിവർ.

വ്യാജ മേൽവിലാസമുള്ള കമ്പനികളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വളരെ വിലകുറച്ചാണ് ഓൺലൈനിലൂടെ വിൽക്കുന്നത്. ഇതിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളും ഉണ്ട്. ഒരു ബ്രാൻഡിന്റെ വെളിച്ചെണ്ണ ഓൺലൈനിൽ തകൃതിയായി വിൽപ്പന നടകുന്നത് പരസ്യങ്ങൾ നൽകിയാണ്. രാവിലെ ഏഴു മുതൽ 10 മണി വരെ മാത്രമേ ലഭിക്കുമെന്ന രീതിയിൽ പരസ്യം നൽകിയാണ് ഇവർ ഇത് വിൽക്കുന്നത്.

ഇത്തരത്തിലുള്ള വെളിച്ചെണ്ണയിൽ പാരഫിൻ മെഴുക്, ഉപയോഗിച്ച എണ്ണ തുടങ്ങിയ വസ്തുക്കൾ കലർത്തുന്നു എന്നാണ് വിവരം. ഇത് കാൻസറിന് വരെ കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. കാര്യമായി പരിശോധന ഇല്ലാത്തത് തന്നെയാണ് ഇതിന് കാരണമായത്. ഈ വസ്തുക്കളെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണം. എങ്കിൽ മാത്രമേ ഇതിനു തടയിടാൻ സാധിക്കൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top