രണ്ട് ദിവസങ്ങളിലായി ഒരേസമയം മൂന്ന് മരണങ്ങൾ; ഒറ്റ മാസത്തിനിടെ ഇല്ലാതായ കുടുംബം; ദുരൂഹത നിറഞ്ഞ് മനിശ്ശേരി മരണങ്ങൾ

തികച്ചും അസാധാരണമായ രണ്ടുമരണങ്ങളുടെ വാർത്തയാണ് ഇന്ന് രാവിലെ മലയാളികളെ തേടിയെത്തിയത്. പാലക്കാട് മനിശ്ശേരിയിൽ അച്‌ഛനെയും വെറും ഒമ്പത് വയസുകാരൻ മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മനിശ്ശേരി കണ്ണമ്മ നിലയത്തിൽ കിരൺ (38), മകൻ കിഷൻ (9) എന്നിവരുടെ മരണത്തോടെ ഒരു കുടുംബം തന്നെ നാമാവശേഷമായി.

മേയ് 14ന് വൈകിട്ട് അഞ്ചരയോടെയാണ് കിരണിന്റെ ഭാര്യ അഖീനയെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അതേ മുറിയിലാണ് ഇന്ന് കിരണും മകനും തൂങ്ങിമരിച്ചത്. അഖീന മരിച്ച് 51–ാം ദിവസം അവർ മരിക്കാൻ തിരഞ്ഞെടുത്ത അതേസമയമാണ് ഭർത്താവ് കിരൺ തന്റെയും മകന്റെയും ജീവൻ അവസാനിപ്പിക്കാൻ തിരഞ്ഞെടുത്തത് എന്നതാണ് ഞെട്ടിക്കുന്നത്. വൈകിട്ട് അഞ്ചരയോടെ കുരുക്കൊരുക്കി മകനെ കൊന്ന ശേഷം കിരൺ തൂങ്ങി മരിച്ചുവെന്നാണ് നിഗമനം.

വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം തിരികെ പോയെങ്കിലും വീണ്ടും മടങ്ങിയെത്തി. സഹോദരിയുടെ വീട്ടിലായിരുന്ന മകനെയും കൂട്ടി വെള്ളിയാഴ്ച്‌ച രാവിലെ 11 മണിയോടെ കിരൺ മനിശ്ശേരിയിലെത്തി. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം ഇരുവരും സ്വന്തം വീട്ടിലേക്ക് എത്തി. മൂന്നരയോടെ മുന്നിലെ വാതിൽ മാത്രം പൂട്ടി വീടിന്റെ താക്കോൽ ബന്ധുവീട്ടിൽ ഏൽപിച്ച് മടങ്ങി. പിന്നീട് ഇരുവരും തിരികെ വീട്ടിലേക്ക് എത്തിയ ശേഷമാണ് ദാരുണകൃത്യം ചെയ്തത് .

Also Read : കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കിരണിൻ്റെ സ്‌കൂട്ടർ പുറത്തു കണ്ട ബന്ധുക്കൾ പിൻവാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിലേക്ക് ഇവരെ നയിച്ച കാരണങ്ങൾ ഒന്നും ഇതുവരെ വ്യക്തമല്ല. സാമ്പത്തിക പ്രശ്നങ്ങളോ രോഗങ്ങളോ ആർക്കും ഉണ്ടായിരുന്നില്ല. ഒറ്റപ്പാലം പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. അതേസമയം അഖീന ജീവനൊടുക്കാൻ ഉണ്ടായ സാഹചര്യവും ഇതുവരെയും വ്യക്തമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top