500 രൂപയുടെ നോട്ടുകൾ പാടത്ത് നട്ട് കർഷകൻ; ഹൃദയം തകർത്ത പ്രതിഷേധം

രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ കർഷകനാണ് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. വിള ഇൻഷുറൻസ് തുക കിട്ടാത്തതിന്റെ പേരിലാണ് കർഷകൻ പാടത്ത് 500 രൂപയുടെ നോട്ടുകൾ നട്ട് പ്രതിഷേധിച്ചത്. കർഷകൻ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ദിയോറിയ ജാതൻ ഗ്രാമത്തിലുള്ള മല്ലാറാം ബാവരി എന്ന കർഷകൻ പരുത്തി കൃഷിക്കായി ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ ലോൺ എടുത്തിരുന്നു. എന്നാൽ കനത്ത മഴ പെയ്തതിനാൽ പാടത്ത് വെള്ളം കയറി കൃഷി നശിച്ചുപോയി. ആകെ 4,000 രൂപയുടെ വിളവ് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

വിളകൾ ഇൻഷുർ ചെയ്തിരുന്നിട്ടും നഷ്ടപരിഹാരം കിട്ടിയില്ലെന്ന് ബാവരി പറയുന്നു. ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറിൽ പരാതി നൽകിയിട്ടും കൃഷി നശിച്ചത് പരിശോധിക്കാൻ ആരും എത്തിയില്ല. ഇതിൽ നിരാശനായാണ്, ബാവരി നശിച്ചുപോയ വിളകൾക്ക് പകരം പാടത്ത് 500 രൂപയുടെ കറൻസി നോട്ടുകൾ നട്ടത്.

കൃത്യസമയത്ത് സഹായം നൽകാത്ത സർക്കാർ പദ്ധതികളോടും ഇൻഷുറൻസ് കമ്പനികളോടുമുള്ള തൻ്റെ ദേഷ്യമാണ് ഈ പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ചതെന്ന് ബാവരി പറഞ്ഞു. വിള നശിച്ചതോടെ അടുത്ത കൃഷിക്കായി വിത്ത് നടാനുള്ള പണം പോലും തൻ്റെ കയ്യിൽ ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഷുറൻസ് ഉണ്ടായിട്ടും സഹായം കിട്ടാതെ കഷ്ടപ്പെടുന്ന രാജ്യത്തെ കർഷകരുടെ ദുരിതമാണ് ഈ സംഭവത്തിലൂടെ പുറത്തു വരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top