തണ്ടപ്പേര് കിട്ടിയില്ല, കർഷകൻ ജീവനൊടുക്കി; വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയത് ആറുമാസം
October 20, 2025 2:19 PM

പാലക്കാട് അട്ടപ്പാടിലാണ് തണ്ടപ്പേര് കിട്ടാത്തതിന്റെ പേരിൽ കർഷകൻ ജീവനൊടുക്കിയത്. കാവുണ്ടിക്കൽ സ്വദേശിയായ 52 വയസ്സുള്ള കൃഷ്ണസ്വാമിയാണ് മരിച്ചത്. കൃഷിയിടത്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ആറുമാസമായി തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങുകയായിരുന്നു. സർവേ നമ്പറിൽ സ്ഥലമില്ലെന്നായിരുന്നു വില്ലേജ് ഓഫീസർ മറുപടി നൽകിയത്. എന്നാൽ കൃഷ്ണസ്വാമിയുടെ സ്ഥലത്തിന്റെ അതേ പേരിൽ മറ്റാരോ തണ്ടപ്പേര് സ്വീകരിച്ചിരുന്നതായാണ് വിവരം. ഇത് കാരണമാണ് അദ്ദേഹത്തിന് പേര് ലഭിക്കാത്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here