തോക്കുകൾ തിരികെ വേണം; വന്യജീവി ശല്യം രൂക്ഷമായതോടെ ആവശ്യവുമായി കർഷകർ

മാവോവാദി ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ, നേരത്തെ പോലീസിൽ ഏൽപ്പിച്ച ലൈസൻസുള്ള തോക്കുകൾ തിരികെ നൽകണമെന്ന് ആവശ്യവുമായി കാളികാവ് മലയോര മേഖലയിലെ കർഷകർ.
നാല് വർഷം മുമ്പ് മാവോവാദി ഭീഷണി നിലനിന്നിരുന്ന സമയത്താണ് സുരക്ഷാ കാരണങ്ങളാൽ ലൈസൻസുള്ള തോക്കുകൾ കർഷകർ പോലീസിനെ ഏൽപ്പിച്ചത്. കേരളത്തിൽ ഇപ്പോൾ മാവോവാദി ഭീഷണിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്തുകൾക്കുണ്ടായിരുന്ന പ്രത്യേക സുരക്ഷ പോലും ഒഴിവാക്കിയിരുന്നു.
നിലവിൽ വനാതിർത്തികളിൽ കടുവ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. നൂറോളം തോക്കുകളാണ് ഇപ്പോൾ സർക്കാരിന്റെ പക്കലുള്ളത്. കൃഷിയും ജീവനും സംരക്ഷിക്കാൻ ഇവ എത്രയും വേഗം തിരികെ നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മാവോവാദി ഭീഷണി ഒഴിവായിട്ടും സ്വയരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നാണ് കർഷകരുടെ പക്ഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here