എമിഗ്രേഷൻ ഇനി 30 സെക്കന്റിനുള്ളിൽ; നൂതന മാറ്റങ്ങളുമായി കേരളത്തിലെ എയർപോർട്ടുകൾ

സംസ്ഥാനത്തെ രണ്ട് എയർപോർട്ടുകളിൽ കൂടി എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ഇ–ഗേറ്റ്സ് സംവിധാനം ആരംഭിച്ചു. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ആരംഭിച്ച ഇ–ഗേറ്റ്സ് സംവിധാനം കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പാക്കുന്ന ‘ഫാസ്റ്റ് ട്രാക് എമിഗ്രേഷൻ– ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ (എഫ്ടിഐ–ടിടിപി)’ ഭാഗമായാണ് നൂതന മാറ്റം നടപ്പിലാക്കുന്നത്. കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം നേരത്തെ ആരംഭിച്ചിട്ടുണ്ട്.
https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് എഫ്ടിഐടിടിപി നടപ്പാക്കിയിരിക്കുന്നത്. ഈ സൗകര്യം ഉപയോഗിക്കാൻ അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിലോ വിമാനത്താവളം വഴി യാത്ര ചെയ്യുമ്പോഴോ ശേഖരിക്കും.
റജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിങ് പാസും പാസ്പോർട്ടും ഇ-ഗേറ്റിൽ സ്കാൻ ചെയ്യണം. യാത്രകൾ വരുന്നതും പുറപ്പെടുന്നതകുമായ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിക്കും. പരിശോധന വിജയകരമായ ശേഷം, ഇ-ഗേറ്റ് സ്വയം തുറക്കുകയും എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുകയും ചെയ്യും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here