FASTag വാർഷിക പാസ് വൻ ഹിറ്റ്; 15 രൂപക്ക് ഇനി ടോൾ കടക്കാം… അറിയാം നേട്ടങ്ങളും ഉപയോഗവും

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്‌സ്‌പ്രസ് ഹൈവേകളിലുമായി ഏകദേശം 1,150 ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ‘FASTag വാർഷിക പാസ്’ വിജയകരമായി നടപ്പിലാക്കി. വാർഷിക പാസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗതാഗതമന്ത്രാലയത്തിന്റെ കണക്കുപ്രകാരം നിലവിൽ വന്ന ആദ്യ ദിവസം തന്നെ ഏതാണ്ട് രണ്ടുലക്ഷം പേർ പാസ് എടുത്തു. 1.39 ലക്ഷം ഇടപാടുകൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തി. 20,000-25,000 പേർ ഒരേസമയം രാജ്മാർഗ് യാത്രാ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
പുതിയ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താൻ ദേശീയ പാതാ അതോറിറ്റി ഓരോ ടോൾ പ്ലാസയിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പാസ് ഉപയോഗിക്കുന്നവരുടെ പരാതികൾ പരിഹരിക്കാൻ 100-ലധികം എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി 1033 എന്ന നാഷണൽ ഹൈവേ ഹെൽപ്പ് ലൈൻ നമ്പറും ആരംഭിച്ചിട്ടുണ്ട്. 3,000 രൂപ ഒറ്റത്തവണ ഫീസ് അടച്ചാൽ ഒരു വർഷം വാലിഡിറ്റിയുണ്ടാകും. ഈ കാലയളവിൽ ഈ തുകക്ക് 200 ടോളുകൾ കടക്കാം.
Also Read : ‘വോട്ട് ചോരി കള്ളക്കഥ’; ‘ആരോപണം ഭരണഘടനയ്ക്ക് അപമാനം’; രാഹുലിന്റെ ആരോപങ്ങളെ തള്ളി ഇലക്ഷൻ കമ്മീഷന്‍
വാഹനത്തിലെ FASTag പ്രവർത്തിക്കുന്നുണ്ടെന്നും, രജിസ്ട്രേഷൻ നമ്പരുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ചെയ്സ് നമ്പർ ഉപയോഗിച്ച് മാത്രമാകും ചിലപ്പോൾ FASTag രജിസ്റ്റർ ചെയ്തിട്ടുണ്ടാകു, എങ്കിൽ അത് VRN, അഥവാ വെഹിക്കിൾ രജിസ്ട്രേഷൻ നമ്പരുമായി കൂടി ലിങ്ക് ചെയ്ത് അപ്‌ഡേറ്റ് ആക്കേണ്ടത് അത്യാവശ്യമാണ്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവ അല്ലാത്ത സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം കിട്ടുക എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
രാജ്മാർഗ് യാത്രാ ആപ്പ് ഡൗൺലോഡ് ചെയ്താലോ അല്ലെങ്കിൽ NHAI വെബ്സൈറ്റ് സന്ദർശിച്ചാലോ ഇത് ആക്ടിവേറ്റ് ചെയ്യാം. മൊബൈൽ നമ്പർ അല്ലെങ്കിൽ വാഹന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. വാഹന വിവരങ്ങളും നിലവിലുള്ള FASTag ഐഡിയും നൽകുക. ആവശ്യപ്പെടുമ്പോൾ RC, ഉടമയുടെ ഐഡി, മേൽവിലാസം, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയുൾപ്പെടെ രേഖകൾ അപ്‌ലോഡ് ചെയ്യുക.
രാജ്മാർഗ് ആപ്പ്, വെബ്‌സൈറ്റ്, യുപിഐ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് മുഖേനയെല്ലാം പാസിനുള്ള ഫീസ് അടയ്ക്കാം. പേയ്‌മെന്റ് നടത്തിയതിൻ്റെ രേഖ സൂക്ഷിക്കുക, കാരണം ആക്ടിവേഷൻ പ്രശ്‌നങ്ങൾ ഉണ്ടായാൽ റഫറൻസിന് അത് വേണ്ടിവന്നേക്കാം. പേയ്‌മെൻ്റ് ഓകെയായാൽ നിലവിലുള്ള ഫാസ്റ്റ് ടാഗിൽ വാർഷിക പാസ് ആക്ടിവേറ്റ് ആകും. ഇത് സാധാരണ രണ്ട് മണിക്കൂർ കൊണ്ട് ആകാം, ചിലപ്പോൾ 24 മണിക്കൂർ വരെയാകാനും സാധ്യതയുണ്ട്. ആക്ടിവേഷൻ ആയാൽ എസ്എംഎസ് ലഭിക്കും.
Also Read : പിഞ്ചുകുഞ്ഞിന് മസ്തിഷ്കജ്വരം ബാധിച്ചത് കിണറ്റിൽ നിന്ന്; പരിസരത്തെല്ലാം ഊർജിത പരിശോധന
ഫാസ്റ്റ് ടാഗ് വാർഷിക പാസിന് ആവശ്യമായ രേഖകൾ ഇവയാണ്… വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വാഹന ഉടമയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഏത് തരത്തിലുള്ള വാഹനമാണ് എന്നതിൻ്റെ KYC രേഖ, ഐഡി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ. ശ്രദ്ധിക്കുക, ചെയ്സ് നമ്പർ ഉപയോഗിച്ച് മാത്രം ഫാസ്റ്റ് ടാഗുകളിൽ വാർഷിക പാസ് എടുക്കാൻ കഴിയില്ല, VRN അഥവാ വെഹിക്കിൾ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുക എന്നത് നിർബന്ധമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here