ഓഗസ്റ്റ് 15 മുതൽ 15 രൂപയ്ക്ക് ടോൾ പ്ലാസ കടക്കാം; മണിക്കൂറോളമുള്ള കാത്തിരിപ്പ് ഇനി വേണ്ട

കേന്ദ്രസർക്കാറിന്റെ സ്വാതന്ത്ര്യദിന സമ്മാനം നാളെ മുതൽ പ്രാബല്യത്തിൽ. 15 രൂപയ്ക്ക് ഇനി മുതൽ ടോൾ പ്ലാസ കടക്കാം. ദേശീയപാതകളിൽ ടോളിന് പകരം വാർഷിക പാസാണ് നടപ്പാക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് വാർഷിക ടോൾ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

സ്വകാര്യ വാഹനങ്ങൾക്കാണ് ഇതുമൂലം പ്രയോജനം ലഭിക്കുക. 3000 രൂപയ്ക്ക് വാർഷിക പാസ് എടുക്കുന്ന ഒരാൾക്ക് ഒരു വർഷം 200 യാത്രകൾ വരെ ചെയ്യാനാകും. അങ്ങനെ വരുമ്പോൾ ഒരു തവണ ടോൾ പ്ലാസ കടക്കാൻ വെറും 15 രൂപ മാത്രം നൽകിയാൽ മതിയാകും. ഇത് ഏറ്റവും പ്രയോജനം ചെയ്യുക ടോൾ പ്ലാസയിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർക്കാണ്.

വാഹനങ്ങളുടെ തരം തിരിച്ചാണ് നിലവിൽ ടോൾ പ്ലാസകളിൽ ചാർജ് ഈടാക്കുന്നത്. ഒരു കാർ ടോൾഗേറ്റ് കടക്കണമെങ്കിൽ നിലവിൽ 150 രൂപയെങ്കിലും നൽകണം. ഇതാണ് വാർഷിക പാസിലൂടെ 15 രൂപയാക്കിയത്. ആക്ടിവേഷൻ ചാർജ് ചെയ്ത തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 യാത്ര, ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പരിഗണിക്കുക. 200 യാത്രകൾ കഴിഞ്ഞാലും വീണ്ടും റീചാർജ് ചെയ്ത് ഉപയോഗിക്കാം.

വാർഷിക പാസ് നിലവിൽ വരുന്നതോടെ ടോൾ ബൂത്തുകളിൽ ഇനി കാത്തുനിൽക്കാതെ തന്നെ യാത്ര ചെയ്യാം. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവർക്ക് മറ്റു രേഖകൾ ഒന്നും നൽകാതെ തന്നെ പുതിയ സംവിധാനത്തിലേക്ക് മാറാൻ കഴിയും. ആക്ടിവേഷൻ പാസ് പുതുക്കാനുള്ള ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലോ NHAI/MoRTH വെബ്സൈറ്റിലോ സന്ദർശിച്ചാൽ ലഭിക്കും. വാഹന നമ്പർ, ഫാസ്റ്റ് ടാഗ് ഐഡി തുടങ്ങിയ രേഖകൾ നൽകി ലോഗിൻ ചെയ്യാവുന്നതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top