അച്ഛന്റെ മർദനം സഹിക്കാതെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് അച്ഛന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് ഒമ്പതാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലയ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അച്ഛൻ തന്നെയും അമ്മയെയും സ്ഥിരമായി മർദിക്കാറുണ്ടെന്നാണ് കുട്ടിയുടെ മൊഴി.
ഫോണിലൂടെ പീഡനത്തെ കുറിച്ച് പറയുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തു വന്നത്. വീട്ടിൽ പൂട്ടിയിട്ടാണ് മർദിക്കുന്നത്. അതിനുശേഷം രാത്രി വീട്ടിൽ നിന്നും ഇറക്കി വിടും. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കില്ലന്നും ഫോൺ സന്ദേശത്തിൽ ഉണ്ട്. അച്ഛന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്.
മർദ്ദനത്തെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവേറ്റിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ആത്മഹത്യാശ്രമത്തെ തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാലും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here