നാല് വയസുകാരനെ പിതാവ് തറയിലടിച്ചു കൊന്നു; ക്രൂരത മദ്യലഹരിയിൽ

ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മദ്യപിച്ചെത്തിയ അച്ഛൻ നാല് വയസുകാരനായ മകനെ തറയിലടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലുള്ള ഗുവാലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. രാംജി വൻവാസി എന്നയാളാണ് പ്രതി.

മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ രാംജി, ഉറങ്ങിക്കിടക്കുകയായിരുന്ന 4 വയസുള്ള മകൻ വികാസിനെ എടുത്ത് നിലത്ത് പലതവണ ആഞ്ഞടിക്കുകയായിരുന്നു. ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടുകാർ കുട്ടിയെ ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കുട്ടിയുടെ മുത്തശ്ശി പ്രഭാവതി ദേവി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതിയായ രാംജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top