മകളെ കൊന്ന അച്ഛന് അമ്മയുടെ പിന്തുണയോ? ഓമനപ്പുഴ കൊലപാതകം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഞെട്ടലോടെയാണ് കേരളം ആ വാർത്ത കേട്ടത്. ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് മുറുക്കി കൊന്നു. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഓമനപ്പുഴ കുടിയാംശ്ശേരിലെ വീട്ടില്‍വച്ചായിരുന്നു സംഭവം. രാത്രി മുഴുവൻ കുടുംബാംഗങ്ങൾ മരണ വിവരം മറച്ച് വച്ചു. ബുധനാഴ്ച രാവിലെ മകൾ മരിച്ചു കിടക്കുന്നതായി ജോസ്മോനും ഭാര്യയും അയൽവാസികളെ വിവരം അറിയിച്ചു . സംഭവമറിഞ്ഞെത്തിയ പരിസരവാസികൾ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയാണ് മൃതദേഹം ചെട്ടികാട് ആശുപത്രിയിലേക്കു മാറ്റിയത്.

Also Read : അച്ഛൻ മകളെ കഴുത്ത് മുറുക്കി കൊന്നു; സംഭവം ആലപ്പുഴയിൽ

ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയെന്നായിരുന്നു ആദ്യം കരുതിയത്. പെൺകുട്ടിയുടെ ശരീരത്തിലെ അസ്വാഭാവികമായ പരിക്കുകൾ കണ്ട് ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പിതാവിനെ ചോദ്യം ചെയ്തു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ഭർത്താവുമായി പിണങ്ങി കഴിയുന്ന ജാസ്മിൻ നിരന്തരമായി വീട്ടിൽ വഴക്കാണെന്നും അതിനെ തുടർന്നാണ് താൻ മകളെ കൊലപ്പെടുത്തി എന്നായിരുന്നു ജോസ്മോന്റെ മൊഴി.

Also Read : പഞ്ചനക്ഷത്ര ഹോട്ടലിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നിരന്തര ലൈംഗിക ചൂഷണം; കൂട്ടിന് മറ്റൊരു യുവതിയും; അധ്യാപിക പോക്‌സോ കേസില്‍ അറസ്റ്റില്‍

മൂന്നുവർഷം മുൻപ് വിവാഹിതയായ എയ്ഞ്ചൽ ജാസ്‌മിൻ, ഭർത്താവുമായി പിണങ്ങി അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും ജാസ്‌മിൻ വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോൻ തടഞ്ഞെങ്കിലും ചൊവ്വാഴ്‌ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചൽ പുറത്തുപോയി. തിരികെയെത്തിയപ്പോൾ എയ്ഞ്ചലും ജോസ്മോനുമായി മൽപ്പിടിത്തമുണ്ടായി. ഇതിനിടെ തോർത്തുപയോഗിച്ച് ജോസ്മോൻ, എയ്ഞ്ചലിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം മാതാവ് ജെസി മോളും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ അച്ഛൻ സേവ്യറിനെ എയ്ഞ്ചൽ മർദിച്ചതായും ജോസ്മോൻ മൊഴി നൽകി.

ജെസി മോളെയും ഭർത്താവ് ജോസ്മോനെയും വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, കൊലപാതകം മറച്ചു വച്ചു എന്നതടക്കമുള്ള കുറ്റങ്ങളായിരുന്നു പ്രാഥമിക ഘട്ടത്തിൽ ജെസിമോൾക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നത്. ബുധനാഴ്‌ച രാത്രി വീട്ടിലെത്തിയ പോലീസ് എല്ലാവരെയും ചോദ്യംചെയ്‌ത ശേഷം വീടുപൂട്ടി സീൽ ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top