‘അച്ഛൻ ഇങ്ങനെയൊരു വിൽപ്പത്രം എഴുതിയിട്ടില്ല’! പ്രിയ കപൂറിനെതിരെ കോടതിയിൽ ആഞ്ഞടിച്ച് കരിഷ്മയുടെ മക്കൾ

അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. സഞ്ജയ് കപൂറിന്റെയും നടി കരിഷ്മ കപൂറിന്റെയും മക്കളായ സമൈറയും കിയാനും പിതാവിന്റെ രണ്ടാം ഭാര്യ പ്രിയ കപൂറിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

സഞ്ജയ് കപൂർ എഴുതിയതെന്ന് പറയപ്പെടുന്ന വിൽപ്പത്രം വ്യാജമാണെന്നും തങ്ങളെ സ്വത്തിൽ നിന്ന് ഒഴിവാക്കാൻ പ്രിയ കപൂർ ഇത് കെട്ടിച്ചമച്ചതാണെന്നും മക്കൾ ആരോപിക്കുന്നു. കേസിൽ പ്രിയ കപൂർ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവർക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിച്ചേക്കാം.

സഞ്ജയ് കപൂറിനെപ്പോലെ വിദ്യാസമ്പന്നനായ ഒരാൾ വിൽപ്പത്രത്തിൽ ഗ്രാമർ മിസ്റ്റേക്കുകൾ വരുത്തില്ലെന്ന് മക്കൾ വാദിക്കുന്നു. വിൽപ്പത്രത്തിൽ പലയിടത്തും സഞ്ജയിനെ സൂചിപ്പിക്കാൻ ‘she’, ‘her’ എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മക്കളുടെ പേരുകളിൽ അക്ഷരത്തെറ്റുകളുമുണ്ട്.

വിൽപ്പത്രം ഒപ്പിട്ട ദിവസം സഞ്ജയ് കപൂറും പ്രിയയും ഗുഡ്ഗാവിലല്ല, മറിച്ച് ഡൽഹിയിലായിരുന്നുവെന്ന് മക്കൾ കോടതിയെ അറിയിച്ചു. വിൽപ്പത്രത്തിന്റെ ഡിജിറ്റൽ രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് മക്കൾ ആരോപിക്കുന്നു. ഇതിനായി പ്രിയ കപൂർ, സാക്ഷികളായ ദിനേഷ് അഗർവാൾ, നിതിൻ ശർമ്മ എന്നിവരുടെ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സഞ്ജയ് കപൂർ തന്റെ അമ്മ റാണി കപൂറിനെ വിൽപ്പത്രത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയത് വിശ്വസിക്കാനാവില്ലെന്ന് മക്കളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. വിൽപ്പത്രം തയ്യാറാക്കിയത് അഭിഭാഷകനല്ല, മറിച്ച് കേസിലെ സാക്ഷിയായ നിതിൻ ശർമ്മയാണെന്നും കോടതിയിൽ വെളിപ്പെട്ടു. ഈ കേസിന്റെ അടുത്ത വാദം ജനുവരി 20ന് മജിസ്‌ട്രേറ്റ് ഗഗൻദീപ് സിങ്ങിന് മുൻപാകെ നടക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top