എട്ടാം ക്ലാസുകാരിയെ അച്ഛന്‍ പൊന്‍മുടിയിലെ കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചു; നേരത്തേയും ചൂഷണം; പോക്‌സോ കേസ്

വര്‍ക്കല അയിരൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരന് എതിരെയാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ പീഡിപ്പിച്ചു എന്നാണ് അമ്മ നല്‍കിയിരിക്കുന്ന പരാതി. പൊന്‍മുടിയിലേക്ക് കൊണ്ടു പോവുകയും ആളൊഴിഞ്ഞ് കാട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ മാസം 21നാണ് പീഡനം ഉണ്ടായതെന്നാണ് മൊഴി. പോക്‌സോ വകുപ്പുകള്‍പ്രകാരം കേസെടുത്ത് അയിരൂര്‍ പോലീസ് അച്ഛനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേയും മകള്‍ക്ക് നേരെ ഇയാള്‍ അതിക്രമം നടത്തിയതായി പരാതി ഉണ്ടായിരുന്നു, 2019ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ശിക്ഷിക്കപ്പെട്ടില്ല. പിന്നാലെ ഇയാള്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീട്ടില്‍ താമസം തുടങ്ങിയത്.

പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നമാണോ നിരന്തര പീഡന പരാതി എന്നും പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top