SV Motors SV Motors

മണ്ണുത്തിയില്‍ കുടുംബ വഴക്ക്; മകനും കുടുംബവും കിടന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി

തൃശൂർ: മണ്ണുത്തിയില്‍ കുടുംബ വഴക്കിനെ തുടർന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മകനും ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു. കൊട്ടേക്കാടൻ വീട്ടിൽ ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പൊള്ളലേറ്റ ജോജിയുടെയും മകൻ ടെണ്ടുൽക്കറിന്റെയും നില ഗുരുതരമാണ്.

സംഭവത്തില്‍ പിതാവ് ജോൺസനും സാരമായി പൊള്ളലേറ്റു. വിഷം കഴിച്ച നിലയില്‍ കണ്ട ജോണ്‍സനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷമാണ് പിതാവിന്റെ കടുംകൈ.

രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായാണ് വിവരം. വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നുമാണ് കണ്ടെത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോൺസനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top