വിഷം കലർന്ന പച്ചക്കറി കഴിച്ചു; അച്ഛനും മക്കൾക്കും ദാരുണാന്ത്യം..

കർണാടകയിൽ വിഷം കലർന്ന പച്ചക്കറി കഴിച്ച് അച്ഛനും രണ്ടു മക്കളും മരിച്ചു. അമ്മയും മറ്റു രണ്ടു മക്കളും റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്.

വടക്കൻ കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. സ്വന്തം കൃഷിയിടത്തിലെ പച്ചക്കറികളാണ് ഇവർ കഴിച്ചത്. 38 വയസ്സുള്ള രമേശ് നായക്, 8 വയസ്സുള്ള നാഗമ്മ, 6 വയസ്സുള്ള ദീപ എന്നിവരാണ് മരിച്ചത്. രമേഷിന്റെ ഭാര്യയായ പത്മയും മറ്റു രണ്ടു മക്കളായ കൃഷ്ണയും ചൈത്രയും ഇപ്പോഴും ചികിത്സയിലാണ്.

രണ്ടേക്കർ സ്ഥലത്താണ് രമേശ് വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്തിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ കൃഷിയിടത്തിൽ കീടനാശിനി തളിച്ചിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ പച്ചക്കറിയിൽ കലർന്നിരിക്കാം എന്നാണ് ഡോക്ടമാർ പറയുന്നത്

തിങ്കളാഴ്ച രാത്രിയാണ് സ്വന്തം കൃഷിയിടത്തിൽ നിന്നും വിളവെടുത്ത പച്ചക്കറിയോടൊപ്പം ഇവർ ഭക്ഷണം കഴിച്ചത്. കടുത്ത വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top