സ്വന്തം കുഞ്ഞിനെ കെട്ടിത്തൂക്കി തെരുവിലൂടെ വലിച്ചിഴച്ചു!! വിഷയം സ്ത്രീധന തർക്കത്തിൽ ഭാര്യയെ സമ്മർദ്ദത്തിലാക്കാൻ

ഉത്തർപ്രദേശിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനോട് പിതാവിന്റെ സഹിക്കാനാകാത്ത ക്രൂരത. ഭാര്യവീട്ടുകാർ സ്ത്രീധനം നൽകാത്തതിന് കുഞ്ഞിനെ തലകീഴായി കെട്ടിതൂക്കി വലിച്ചിഴച്ചു. ഭാര്യയുടെ കുടുംബത്തെയും പിതാവിനെയും സമ്മർദത്തിലാക്കാനുള്ള ശ്രമമായിരുന്നു. എല്ലുകൾക്ക് പരിക്കേറ്റ കുഞ്ഞ് ഇപ്പോൾ ചികിത്സയിലാണ്.

കുഞ്ഞിനെ തലകീഴായി തൂക്കി തെരുവിലൂടെ നടക്കുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒട്ടേറെ പേർ ഷെയർ ചെയ്തിരുന്നു. സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭാര്യയുമായി ഭർത്താവായ സഞ്ജു മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു. രണ്ട് ലക്ഷം രൂപയും കാറും സ്ത്രീധനമായി വേണം എന്നതായിരുന്നു സഞ്ജുവിന്റെ ആവശ്യം.

പറഞ്ഞുറപ്പിച്ച തുക നൽകുന്നില്ല എന്ന് ആരോപിച്ച് കുറച്ച് നാളായി ഇയാൾ ഭാര്യയെ ഉപദ്രവിക്കാനും തുടങ്ങിയിരുന്നു. 2023ലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിനെതിരെ കേസെടുത്തതായും ഉടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും മിലാക് ഖാനാം സ്റ്റേഷൻ എസ്‌ഐ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top