SV Motors SV Motors

തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും കൂട്ടി; പ്രതിഷേധം ശക്തം

തിരുവനന്തപുരം കോവളം ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയിൽ വീണ്ടും നിരക്ക് വർധന. കാറുകൾക്ക് ഒരു വശത്തേക്ക് പോകാൻ 120 രൂപയായിരുന്നത് ഇന്നു മുതൽ 150 രൂപയാകും. ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപയാണ്.

ഈ വർഷം ഇത് മൂന്നാം തവണയാണ് നിരക്ക് കൂട്ടുന്നത്. ആദ്യ നിരക്കിൽ നിന്ന് അഞ്ചുമടങ്ങായാണ് നിലവിലെ വർദ്ധന. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കൂട്ടിയ നിരക്ക് പിൻവലിക്കണമെന്ന് കോവളം എം.എൽ.എ എം. വിൻസെന്റ് ഉൾപ്പെടെയുള്ളവർ ആവശ്യപെട്ടിട്ടുണ്ട്. ടോൾ തുടങ്ങിയതിനുശേഷം യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോൾ വർദ്ധനയെന്നും ആക്ഷേപമുണ്ട്.

കാറിന്റെ പ്രതിമാസ പാസിനുള്ള ചാർജും 5,035 രൂപയാക്കി. മിനി ബസുകള്‍ക്ക് ഒരു വശത്തേക്ക് 245 രൂപയും ബസ്, ട്രക്ക് എന്നിവയ്ക്ക് 510 രൂപയും വലിയ വാഹനങ്ങൾക്ക് 560 മുതൽ 970 രൂപ വരെയും ഇനി ടോള്‍ നൽകണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top