കേസിൽ നിന്ന് ഊരിയതിന് പിണറായിയുടെ ഉപകാര സ്മരണ? ജസ്റ്റിസ് ബാബു മാത്യു പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാൻ

ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗ കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി വിധിപ്രസ്താവം നടത്തിയ വിരമിച്ച ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന്റെ പ്രൊഫഷണൽ കോഴ്സ് ഫീ റെഗുലേറ്ററി അതോറിറ്റി ചെയർമാനായുള്ള നിയമനം നിയമവിരുദ്ധമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ.
പിണറായി വിജയന് അനുകൂലമായി വിധി നേടികൊടുത്തതിനുള്ള പാരിതോഷികമാണ് ഈ നിയമനമെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത് കൂടാതെ സ്വാശ്രയ പ്രൊഫഷണൽ കോളേജ് പ്രവേശനമേൽനോട്ടസമിതി ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
Also Read : ക്രിസംഘികൾ അറിയുന്നുണ്ടോ; ക്രിസ്ത്യൻ മിഷനറിമാർ മതം മാറ്റുന്നവരെന്ന് ഹിന്ദു ഐക്യവേദി
ലോകായുക്ത നിയമപ്രകാരം ലോകായുക്തയോ ഉപ ലോകയുക്തയോയായി സേവനമനുഷ്ഠിച്ചവർ വിരമിച്ച ശേഷം സർക്കാർ ആനുകൂല്യം പറ്റുന്ന പദവികൾ വഹിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് ബാബു മാത്യു ജോസഫിന്റെ നിയമനം. നിയമവിരുദ്ധമായ ബാബു മാത്യു പി ജോസഫിന്റെ അതോറിറ്റി ചെയർമാനായുള്ള നിയമനം ഹർജ്ജിയായി ചോദ്യം ചെയ്യുമെന്നും, അദ്ദേഹത്തിന്റെ നിയമനം ഉടനടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
Also Read : പൊതുസമ്മേളനം ആരംഭിക്കും മുന്നേ മടങ്ങി കെ ഇ ഇസ്മായിൽ; വിമത ശബ്ദങ്ങൾ അടിച്ചോതുക്കി ബിനോയ് വിശ്വം
മുഖ്യമന്ത്രി എതിർകക്ഷിയായ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിക്ക് സാധുതയുണ്ടെന്നും, പരാതി ലോകായുക്തയ്ക്ക് പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ മൂന്ന് അംഗ ബഞ്ച് പരിഗണിച്ച വിധിയാണ് പുനപരിശോധന അധികാരമില്ലാത്ത ബാബു മാത്യു ജോസഫ് ഉൾക്കൊള്ളുന്ന പുതിയ ഫുൾ ബെഞ്ച് മുഖ്യമന്ത്രിയെ സഹായിക്കാനായി പുനപരിശോധിക്കാൻ തയ്യാറായത്. വിശദമായ വാദത്തിനൊടുവിൽ ഹർജ്ജിയിൽ ലോകയുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ ഉൽറഷീദും വ്യത്യസ്ത നിലപാട് സ്വീകരിച്ചതുകൊണ്ട് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ ഉൾപ്പെടുത്തി രൂപീകരിച്ച മൂന്ന് അംഗ ഫുൾ ബെഞ്ച് പരാതിയുടെ സാധുത വീണ്ടും പരിശോധിച്ച് ഹർജ്ജി തള്ളുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here