രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെനി നിനാൻ പരാജയപ്പെട്ടു; എംഎൽഎയുടെ സൗഹൃദം വിനയായി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തും യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഫെനി നിനാന് തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയം. അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ മത്സരിച്ച ഫെനി നിനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സീറ്റ് നിലനിർത്തുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഫെനി നിനാനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ ഫെനി നിനാന് പങ്കുണ്ടെന്നായിരുന്നു ആരോപണം.

Also Read : തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട ഡിവിഷനില്‍ അട്ടിമറി; ഇടത് കോട്ടയില്‍ കോണ്‍ഗ്രസിന്റെ വൈഷ്ണക്ക് മിന്നും വിജയം

പെൺകുട്ടിയെ ആളൊഴിഞ്ഞ റിസോർട്ടിലേക്ക് കൊണ്ടുപോയ സമയത്ത് കാർ ഓടിച്ചിരുന്നത് ഫെനി നിനാൻ ആണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച ഫെനി, പരാതിയിൽ പറയുന്ന ആളെ അറിയുകപോലുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത്ര ക്രൂരമായ പരാതി വരുമെന്ന് താൻ കരുതിയില്ലെന്നും ഫെനി പ്രതികരിച്ചു.

പരാതി വന്നതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടച്ചുപൂട്ടിയതുൾപ്പടെയുള്ള വിവാദങ്ങളും അടൂരിൽ അരങ്ങേറിയിരുന്നു. ഈ വിവാദങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top