അതിജീവിതയുടെ സീക്രട്ട് ചാറ്റുകൾ പുറത്തുവിട്ട് ഫെനി നൈനാൻ; രാഹുൽ മാങ്കൂട്ടത്തിലിനെ ഫ്ലാറ്റിൽ കാണാൻ യുവതി നിർബന്ധിച്ചെന്ന് വെളിപ്പെടുത്തൽ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനു നേരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ. രാഹുലിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി ഫെയ്സ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നതിനിടയിലാണ് അതിജീവിതയുമായി നടത്തി എന്നു പറയുന്ന നിർണായകമായ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെനി പുറത്തു വിട്ടിരിക്കുന്നത്.

“എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു” എന്നാണ് ഫെനി കുറിച്ചത്.

Also Read : രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്ത് ഫെനി നിനാൻ പരാജയപ്പെട്ടു; എംഎൽഎയുടെ സൗഹൃദം വിനയായി

“2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla എന്ന് അവർ പറഞ്ഞതിന്റെ തെളിവുകൾ എന്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തിയത്” എന്നും ഫെനി തൻറ്‍റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു.

നേരത്തെ, കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴിയിൽ ഫെനി നൈനാനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ കാണാനായി യുവതിയെ എത്തിച്ചതും പീഡനത്തിന് ശേഷം യുവതിയെ വഴിയിൽ ഇറക്കിവിട്ടതും ഫെനിയാണെന്നായിരുന്നു ആരോപണം. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഫെനി നേരത്തെ പ്രതികരിച്ചിരുന്നു. മൂന്നാമത്തെ പീഡനാരോപണത്തെത്തുടർന്ന് ജനുവരി 11-ന് പുലർച്ചെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് അദ്ദേഹം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top