അടൂരിനെ അനുകൂലിച്ച് സിനിമ പ്രവർത്തകർ; പിന്തുണയുമായി ബ്ലെസ്സിയും മുകേഷും

സിനിമാ കോൺക്ലേവിൻ്റെ സമാപന സമ്മേളനത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെ പിന്തുണച്ച് സിനിമ പ്രവർത്തകർ. “അദ്ദേഹം പറഞ്ഞത് മോശം ഉദ്ദേശ്യത്തോടെ ആയിരിക്കില്ല ഒരു ഇന്റർവ്യൂ നടത്തി ആവശ്യമെങ്കിൽ 3 മാസത്തെ ക്ലാസ് കൊടുക്കണം, അദ്ദേഹം ഉദ്ദേശിച്ചതും അതായിരിക്കാം. സ്ത്രീകളിൽ തന്നെ സംവിധാനം അറിഞ്ഞു കൂടാത്ത ആളുകളാണെങ്കിൽ മൂന്ന് മാസത്തെ ട്രെയിനിങ് കൊടുത്ത് സംവിധാനം ചെയ്താൽ കുറെക്കൂടെ നന്നാകും. അതാണ് എൻ്റെ അഭിപ്രായം. എല്ലാവരും അങ്ങനെ വേണമെന്നല്ല പറയുന്നത്. ഒരു ഇൻ്റർവ്യൂ കൊടുത്താൽ അറിയാൻ സാധിക്കുമല്ലോ. കഴിവ് ഉണ്ടെങ്കിൽ ചെയ്യട്ടെ” എന്നുമാണ് മുകേഷ് പറഞ്ഞത്.
Also Read : പറഞ്ഞതില്‍ ഉറച്ച് അടൂര്‍; പുഷ്പവതിക്ക് പരിഹാസവും വിമര്‍ശനവും; വീട് വളഞ്ഞ് പ്രതിഷേധിക്കാന്‍ ദളിത് സംഘടനകള്‍
മുകേഷിന് പിന്നാലെ മലയാളത്തിലെ മുതിർന്ന സംവിധായകനായ ബ്ലെസ്സിയും അടൂർ ഗോപാലകൃഷ്ണന് അനുകൂലമായ നിലപാടുമായി രംഗത്തെത്തി. “പരിശീലനം സിനിമയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞത് ഏതെങ്കിലും ജാതിയിൽപെട്ടവർക്ക് എതിരല്ലെന്നും” ബ്ലെസി പറഞ്ഞു. “പുതുതായി സിനിമയെടുക്കാൻ വരുന്നവർക്ക്, സ്ക്രിപ്റ്റ് നോക്കുന്നതിനൊപ്പം, ആരുടെയെങ്കിലും വർക്ക് ചെയ്യുക, അല്ലെങ്കിൽ ആ രീതിയിലുള്ള ഒരു ട്രെയിനിങ് കൊടുക്കുക എന്ന് പറയുന്നത് സിനിമ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ്. അല്ലാതെ ഒരു ജാതിയിൽ പെട്ടയാൾക്കാരായതുകൊണ്ടാണെന്ന് നമ്മൾ വിശ്വസിക്കാതിരിക്കണമെന്നും ബ്ലെസി കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here